വി രാജകൃഷ്ണൻ

V Rajakrishnan
ഡോ.വി രാജകൃഷ്ണൻ
Dr.V Rajakrishnan
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

സാഹിത്യവിമര്‍ശകന്‍, ചലച്ചിത്രനിരൂപകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. 1949ല്‍ പാലക്കാട്ട് ജനിച്ചു. സാഹിത്യത്തെയും സിനിമയെയും ആസ്​പദമാക്കിയുള്ള ദേശീയവും അന്തര്‍ദേശീയവുമായ പല സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ദേശീയ ഫീച്ചര്‍ഫിലിം അവാര്‍ഡ് ജൂറിയിലും ഇന്ത്യന്‍ പനോരമയിലേക്ക് ഫീച്ചര്‍ ഫിലിംസ് തിരഞ്ഞെടുക്കുന്ന പാനലിലും അംഗമായിരുന്നു. 

കാഴ്ചയുടെ അശാന്തി എന്ന കൃതി 1987ലെ മികച്ച ചലച്ചിത്രപഠന ഗ്രന്ഥത്തിനുള്ള ദേശീയ സംസ്ഥാന ബഹുമതികള്‍ നേടി.  പങ്കായം(1998) എന്ന ടെലിഫിലിം ഒരു റീജണല്‍‍ ടെലിഫിലിം ഫെസ്റ്റിവെലില്‍ സംവിധാനത്തിനുള്ള സ്പെഷല്‍‍ ജൂറി പ്രൈസ് ഉള്‍‍പ്പെടെ നാലു് പുരസ്‌കാരങ്ങള്‍‍ നേടി.

മറുതിര കാത്തുനിന്നപ്പോള്‍ എന്ന പുസ്‌തകത്തിനു് സാഹിത്യവിമര്‍ശനത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരവും സി.ജെ സ്മാരക പ്രസംഗസമിതിയുടെ 2010-ലെ ഡോ. ഏബ്രഹാം വടക്കേല്‍ പുരസ്‌കാരവും ലഭിച്ചു. 

ശ്രാദ്ധം എന്ന ഫീച്ചര്‍ഫിലിമിന്(1995) മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും സ്വാതിചിത്ര ജനകീയ അവാര്‍ഡും ലഭിച്ചു. ശ്രാദ്ധം, രോഗത്തിന്റെ പൂക്കള്‍, മൗനംതേടുന്ന വാക്ക്, കാഴ്ചയുടെ അശാന്തി തുടങ്ങിയവ പ്രധാനകൃതികള്‍ . 2019ലെ കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് കമ്മറ്റിയിൽ രചനവിഭാഗത്തിന്റെ ജൂറി ചെയർമാനായിരുന്നു.

   കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി വിരമിച്ച ഇദ്ദേഹം തിരുവനന്തപുരം ജവഹർ നഗറിലാണ് താമസം.