പഞ്ചാബി ഹൗസ്
കടബാധ്യത മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണിയെ രണ്ടപരിചിതർ രക്ഷപ്പെടുത്തുന്നു.മൂകനും ബധിരനുമായി നടിച്ചു കൊണ്ട് അവൻ അവരോടൊപ്പം മറ്റൊരിടത്ത് ജീവിക്കാൻ തുടങ്ങുന്നു.
Actors & Characters
Actors | Character |
---|---|
ഉണ്ണികൃഷ്ണൻ | |
പൂജ | |
സുജാത | |
സിക്കന്തർ സിംഗ് | |
ഗംഗാധരൻ | |
രമണൻ | |
കൈമൾ മാഷ് | |
മനീന്ദർ സിംഗ് | |
ഉത്തമൻ | |
സദാശിവ കൈമൾ | |
തൊമ്മിച്ചൻ | |
മനീന്ദർ സിംഗിന്റെ ഭാര്യ | |
ഉണ്ണിയുടെ അമ്മ | |
കരിഷ്മ | |
ലോറൻസ് | |
സെക്യൂരിറ്റി | |
പോലീസ് ഇൻസ്പെക്ടർ | |
സോണിയ (ഗുസ്തിക്കാരൻ ) | |
പഞ്ചാബി കുടുംബാംഗം | |
പഞ്ചാബി കുടുംബാംഗം | |
ചായക്കടക്കാരൻ | |
Main Crew
കഥ സംഗ്രഹം
- സുരേഷ് പീറ്റേഴ്സ് എന്ന സംഗീത സംവിധായകന്റെ ആദ്യ മലയാള ചിത്രം.
കടക്കെണിയിലായി ബാധ്യതകൾ തീർക്കാൻ നിവൃത്തിയില്ലാതെ വന്ന ഉണ്ണി കടക്കാരിൽ നിന്നുള്ള പീഡനവും കുടുംബത്തിന്റെ പിന്തുണയില്ലായ്മയും കാരണം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. അപകടമരണമാണെന്ന് പറഞ്ഞ് വീട്ടുകാർക്ക് ഇൻഷുറൻസ് തുക കൈപ്പറ്റി കടങ്ങൾ തീർക്കാമെന്ന് കരുതി അവൻ കടലിലേക്ക് ചാടുന്നു. എന്നാൽ ഉണ്ണി മറ്റൊരു കരയിൽ ജീവനോടെയെത്തുന്നു. ഉണ്ണിയെ രക്ഷിച്ച ഗംഗാധാരനും രമണനും മുന്നിൽ ഉണ്ണി ബധിരനും മൂകനുമാണെന്ന് നടിക്കുന്നു.അയാളുടെ കുടുംബത്തിനാകട്ടെ ഉണ്ണിയുടെ മൃതദേഹം കിട്ടിയില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കപ്പെടുകയും കടം തിരിച്ചടയ്ക്കാൻ കഴിയാതെ അവർ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു.
കേരളത്തിൽ സ്ഥിരതാമസമാക്കിയ ഒരു പഞ്ചാബി പണമിടപാടുകാരുടെ കുടുംബത്തോട് ഗംഗാധരന് കടബാധ്യതയുണ്ടായിരുന്നു.അവർ ആവശ്യപ്പെട്ടത് പ്രകാരം തുക തിരിച്ചടയ്ക്കുന്നത് വരെ ഉണ്ണിയെയും രമണനെയും അവരുടെ വീട്ടിൽ ജോലിക്ക് നിർത്താൻ ഗംഗാധരൻ സമ്മതിക്കുന്നു.അവിടെ വെച്ച് പൂജ എന്ന ഊമയായ പഞ്ചാബി പെൺകുട്ടിയെ ഉണ്ണി കണ്ടുമുട്ടുന്നു.ഉണ്ണി ബധിരനോ മൂകനോ അല്ലെന്ന് കണ്ടെത്തിയ അവൾക്ക് അവന്റെ സാഹചര്യം മനസ്സിലായപ്പോൾ അവനോട് സഹതാപം തോന്നുന്നു.അവൾ അവളുടെ സുഹൃത്തിന്റെ സഹായത്തോടെ അവന്റെ കടം വീട്ടുന്നു.മുറപ്പെണ്ണ് സുജാത വിവാഹിതയായെന്നു ധരിച്ച ഉണ്ണി പൂജയുമായി പ്രണയത്തിലാവുകയും അവളുടെ വിവാഹം നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഉണ്ണി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ കുടുംബം അവനെ തിരിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നു. മറ്റൊരു ജീവിതം സ്വീകരിക്കാതെ ഉണ്ണിയുടെ വിധവയെപ്പോലെ ജീവിക്കുകയായിരുന്നു യഥാർത്ഥത്തിൽ സുജാത.