കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കൊച്ചി രാജകുടുംബാംഗമായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രശസ്ത എഴുത്തുകാരനും, കഥകളി നടനും കൂടിയായിരുന്നു. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മലയാള ചലച്ചിത്ര/സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്ന രവിവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്ന ആർ വി കുഞ്ഞികുട്ടൻ തമ്പുരാൻ 1936 ൽ കൊച്ചി രാജകുടുംബത്തിൽ ജനിച്ചു.
50 ഓളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം കോട്ടൺ മേരി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഇടതുപക്ഷ അനുഭാവിയായ ഇദ്ദേഹം 'കുരുക്ഷേത്ര' എന്ന പേരിൽ ഒരു ആട്ടക്കഥ പാർട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്നു.
കഥകളി/ കൂടിയാട്ട രംഗത്തെ കലാകാരന്മാരെ നേരിട്ടുകണ്ടതിന്റെ അനുഭവ വിവരണങ്ങൾ അടങ്ങിയ 'ആളുകൾ അരങ്ങുകൾ' എന്നൊരു പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്.
2010 ആഗസ്റ്റ് 24 ആം തിയതി തന്റെ 74 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.