അശോകൻ

Ashokan (Director)
വർക്കല അശോക്
രാമൻ അശോക് ‌കുമാർ
Raman Ashok Kumar
സംവിധാനം: 4
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

വർക്കല സ്വദേശി. സംവിധായകന്‍ ശശികുമാറിന്റെ അസോഷ്യേറ്റ് ആയി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അശോകൻ സ്വതന്ത്ര സംവിധായാകൻ ആയത് 1989-ല്‍ സുരേഷ് ഗോപി - ജയറാം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച വര്‍ണ്ണം എന്ന സിനിമയിലൂടെയാണ്. ആ സിനിമ ഹിറ്റായതിനെ തുടർന്ന് താഹയുമായി ചേർന്ന് അശോകൻ - താഹ എന്ന പേരിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകൾ ചെയ്തു. അതിനു ശേഷം 'ആചാര്യന്‍'എന്ന സിനിമ 1993-ല്‍ അശോകന്‍ തനിച്ച് സംവിധാനം ചെയ്തു. അങ്ങനെ ലൈംലൈറ്റില്‍ തിളങ്ങി നിന്ന സമയത്ത് അശോകൻ സിനിമാ ലോകത്ത് നിന്ന് പെട്ടെന്ന് മറഞ്ഞു. അവസാനമായി കേട്ടത് 2003-ല്‍ 'Melody of Loneliness' എന്ന സംസ്ഥാന അവാര്‍ഡ് നേടിയ ടെലിഫിലിമിന്റെ അമരക്കാരനായാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സിംഗപ്പൂരിലേക്ക് ഷിഫ്റ്റ് ചെയ്തു എന്ന വിവരം സിനിമാ ചർച്ചാ ഗ്രൂപ്പുകളിൽ ലഭ്യമായിരുന്നു. 2022 സെപ്റ്റംബർ 25ന്  കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു.