ജേർണലിസ്റ്റ്
കേരള ടുഡേ പത്രത്തിന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് രഞ്ജിനി മേനോൻ, അതിശക്തരായ സ്പിരിറ്റ് മാഫിയയുമായി കൊമ്പ് കോർക്കുന്നു, അതേതുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളാണ് 'ജേർണലിസ്റ്റ്' പറയുന്ന കഥ.
Actors & Characters
Actors | Character |
---|---|
ജയചന്ദ്രൻ ഐ പി എസ് | |
രഞ്ജിനി | |
വേണുവിന്റെ ഭാര്യ | |
വേണു | |
ഉണ്ണികൃഷ്ണൻ | |
എം കെ കൈമൾ | |
സൂസൻ | |
ഇൻസ്പെക്ടർ | |
ആർ കെ കിഴക്കേടം | |
എം ഡി വിശ്വനാഥൻ | |
വിശ്വനാഥന്റെ അമ്മ | |
സോമന്റെ ഭാര്യ | |
എസ് ഐ സോമൻ | |
ഡോക്ടർ | |
കുര്യച്ചൻ | |
ശർമ്മാജി | |
കമ്മീഷണർ | |
എക്സൈസ് മന്ത്രി | |
വാസുദേവ ശർമ്മ | |
പത്രപ്രവർത്തകൻ | |
Main Crew
കഥ സംഗ്രഹം
രഞ്ജിനി മേനോൻ (സിതാര ) ഡൽഹിയിൽ ഒരു വർഷത്തെ ജെർണലിസം കോഴ്സ് കഴിഞ്ഞ് കൊച്ചിയിൽ "കേരള ടുഡേ "ദിന പത്ര ഗ്രൂപ്പിൽ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയി ചേരുവാൻ എത്തി. മൂത്ത ജ്യേഷ്ഠൻ അഡ്വക്കേറ്റ് വേണു (സായികുമാർ )വിനോടൊപ്പം താമസം തുടങ്ങി. ഭാര്യയും രണ്ടു മക്കളും ഉള്ള സന്തുഷ്ട കുടുംബം ആണ് വേണുവിന്റേത്. ജോലിയിൽ പ്രവേശിക്കാൻ ബസ്സിൽ പോകവേ പെട്ടെന്ന് ബസ്സ് ബ്രെക്കിട്ട് നിറുത്തിയപ്പോൾ രഞ്ജിനിയുടെ പേഴ്സ് താഴെ വീണു. അത് അറിയാതെ ടിക്കറ്റ് എടുക്കാൻ പേഴ്സ് കാണാതെ അത് മോഷണം പോയതാണെന്ന് കരുതി ഒച്ച ഉണ്ടാക്കിയ രഞ്ജിനിയുടെ നേർക്ക് ഒരു ചെറുപ്പക്കാരൻ പേഴ്സ് എടുത്തു നീട്ടി. അവൻ അത് മോഷ്ഠിച്ചതാണെന്ന് പറഞ്ഞ് ബസ്സിലെ യാത്രക്കാരെല്ലാം കൂടി അവനെ പോലീസ് സ്റ്റേഷനിൽ ഏത്തിച്ചു.
പിന്നീട് പത്രാഫീസിൽ എത്തുന്ന രഞ്ജിനിയെ പത്രത്തിന്റെ ചീഫ് എഡിറ്റർ കൈമൾ ( ജഗന്നാഥ വർമ്മ ) സസന്തോഷം സ്വീകരിച്ചു. കൂടെ ജോലി ചെയ്യുന്ന റിപ്പോർട്ടർ ആർ ജെ കിഴക്കേയിടം(ജഗതി) അടക്കം എല്ലാവരെയും പരിചയപ്പെട്ടു. സബ് എഡിറ്റർ ഉണ്ണികൃഷ്ണനെ(ജഗദീഷ്) കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി. അത് രാവിലെ ബസ്സിൽ വച്ച് പേഴ്സ് എടുത്തു നീട്ടിയ ചെറുപ്പക്കാരൻ. പത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ വിശ്വനാഥനെ(സിദ്ധിക്ക്)അവൾക്ക് കാണാൻ കഴിഞ്ഞില്ല. ജ്യേഷ്ഠൻ പറഞ്ഞതനുസരിച്ച് അവൾ വിശ്വനാഥന്റെ വീട്ടിൽ പോയി. ഭാര്യ രഞ്ജിനി( ശരണ്യ )യുടെ മരണശേഷം അഞ്ചു വയസ്സുകാരി മകൾ മിനിമോൾ, അമ്മ (സുകുമാരി )എന്നിവരോടൊപ്പം ആണ് വിശ്വനാഥൻ ജീവിക്കുന്നത്. അമ്മയില്ലാത്ത മിനിമോളുമായി രഞ്ജിനി പെട്ടെന്ന് അടുത്തു. ഉണ്ണി അവൾക്ക് ജോലിയിൽ വലിയ സഹായമായി. കൂടെ രഞ്ജിനിയെ ഉണ്ണി ഇഷ്ടപ്പെട്ടു തുടങ്ങി.
വേണു പറഞ്ഞതനുസരിച്ച്, സർക്കാർ ആശുപത്രിയിൽ കണ്ണോപ്പറേഷൻ തെറ്റായി ചെയ്തത് കൊണ്ട് രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട പാവപ്പെട്ട ഒരു കുട്ടിയുടെ വാർത്ത രഞ്ജിനി തന്റെ ആദ്യ ഫീച്ചർ ആയി തെരഞ്ഞെടുത്തു. തെളിവ് സഹിതം പ്രസിദ്ധീകരിച്ച ആ വാർത്ത അവൾക്ക് ധാരാളം ആരാധകരെ ഉണ്ടാക്കി കൊടുത്തു. പത്രമാഫീസിലും അവളെ എല്ലാവരും സ്നേഹത്തോടെ വീക്ഷിച്ചു തുടങ്ങി. എല്ലാ സർക്കാർ നിയമങ്ങളും കാറ്റിൽ പറത്തികൊണ്ട് ഉയർന്നു വരുന്ന, ധാരാളം സാധാരണക്കാരുടെ ജീവിതം അപകടപ്പെടുത്തിയേക്കാവുന്ന ഒരു കെമിക്കൽ ഫാക്ടറി ആയിരുന്നു രഞ്ജിനിയുടെ അടുത്ത വാർത്ത. ശർമ്മാജി എന്ന് വിളിക്കപ്പെടുന്ന അനന്തരാമ ശർമ്മ (നരേന്ദ്ര പ്രസാദ് ) ആയിരുന്നു ആ സംരംഭത്തിന്റെ പിന്നിൽ. ഉന്നതങ്ങളിൽ പിടി പാടുള്ള എന്തിനും ഏതിനും തുനിഞ്ഞിറങ്ങുന്ന ഒരു ബിസിനസുകാരനായിരുന്നു ശർമ്മാജി. ശർമ്മാജിയുടെ ബിനാമി ആയ കുര്യച്ചൻ (കൊല്ലം തുളസി ) പത്രത്തിന് ധാരാളം പരസ്യങ്ങൾ നൽകുന്നത് കൊണ്ട് അവർക്കെതിരെയുള്ള കെമിക്കൽ ഫാക്ടറി ഫീച്ചർ പ്രസിദ്ധീകരിക്കാൻ സാധ്യമല്ലയെന്ന് കൈമൾ തീർത്തു പറഞ്ഞു. ഉണ്ണിയുടെ ഉപദേശ പ്രകാരം രഞ്ജിനി വിശ്വനാഥനെ പോയി കണ്ടു സഹായം തേടി. കൈമൾ ലീവിൽ ആയിരുന്ന ഒരു ദിവസം ആ ഫീച്ചർ പത്രത്തിൽ സ്ഥാനം കരസ്ഥമാക്കി. വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. ശർമ്മാജിയുടെ ഗുണ്ടകൾ രഞ്ജിനിയെ കടത്തികൊണ്ടു പോകുവാൻ ശ്രമിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് അവളെ രക്ഷിച്ച് സുരക്ഷിതയായി വീട്ടിൽ എത്തിച്ചു.
ഉണ്ണി തനിക്ക് രഞ്ജിനിയോട് തോന്നുന്ന പ്രേമം അവളോട് പറയണമെന്ന് പല തവണ തീരുമാനിച്ചുവെങ്കിലും നാണം കാരണം അവൻ ആ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു. മിനിമോൾക്ക് രഞ്ജിനി ഒരു നല്ല അമ്മയായിരിക്കും എന്ന് തോന്നിയ വിശ്വനാഥൻ, അമ്മയുടെ നിർബന്ധം കൂടി ആയപ്പോൾ രഞ്ജിനിയോട് സംസാരിക്കണമെന്ന് തീരുമാനം കൈകൊണ്ടു. തന്റെ അടുത്ത ഫീച്ചറിന്റെ വിഷയമായി രഞ്ജിനി തെരഞ്ഞെടുത്തത് സ്പിരിറ്റ് മാഫിയയുടെ പ്രവർത്തനങ്ങൾ ആണ്. ആ വിഷയത്തിൽ അവളെ സഹായിക്കാൻ കഴിയുന്ന ഒരാളുടെ പേര് ഉണ്ണി നിർദ്ദേശിച്ചു: എ സി പി ജയചന്ദ്രൻ(ജയറാം). ഇപ്പോൾ സസ്പെൻസൻഷനിലായ ജയചന്ദ്രനെ കാണാൻ പോയ രഞ്ജിനി അത്ഭുതപ്പെട്ടു. തന്നെ ശർമ്മാജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷിച്ച ചെറുപ്പക്കാരൻ ആണ് അത്.
ഒരിക്കൽ സ്പിരിറ്റ് കടത്തുമ്പോൾ തെളിവ് സഹിതം ശർമ്മാജിയെ ജയചന്ദ്രൻ അറസ്റ്റ് ചെയ്തു.. തന്റെ സൂപ്പരിയർ ഓഫീസർ (സണ്ണി ), വകുപ്പ് മന്ത്രി (ടി പി മാധവൻ ), എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ട ശർമ്മാജിയെ കാണാൻ വന്നപ്പോൾ ലോക്കപ്പിൽ ഉണ്ടായിരുന്നത് മറ്റൊരു ശർമ്മാജി - വാസുദേവ ശർമ്മ (വി ജി തമ്പി ). അത് കാരണം ജയചന്ദ്രൻ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു. ശർമ്മാജിയും മന്ത്രിയും പോലീസ് മേധാവിയും അത് നന്നായി ആഘോഷിച്ചു.
ജയചന്ദ്രൻ, രഞ്ജിനി മേനോനെ സഹായിക്കാമെന്നേറ്റു. വിശ്വനാഥന്റെ സമ്മതവും വാങ്ങി ഉണ്ണിയെയും കൂട്ടി രഞ്ജിനി, ജയചന്ദ്രനോടൊപ്പം പാലക്കാട്, വാളയാർ ഭാഗത്തേയ്ക്ക് പോയി ധാരാളം തെളിവുകൾ ശേഖരിച്ചു. രഞ്ജിനിയെ നിശബ്ദമായി സ്നേഹിച്ച ഉണ്ണി, ജയചന്ദ്രനും രഞ്ജിനിയും അടുത്തിടപഴകുന്നത് കണ്ടപ്പോൾ അവർ വിവാഹിതരായേക്കും എന്ന് കണക്കു കൂട്ടി. സ്പിരിറ്റ് മാഫിയയെക്കുറിച്ച് തെളിവ്, ഫോട്ടോ സഹിതം തയ്യാറാക്കിയ ഫീച്ചർ പ്രസിദ്ധീകരിക്കുകയില്ല എന്ന് കൈമൾ ശഠിച്ചപ്പോൾ ഉണ്ണിയുടെ നേതൃത്വത്തിൽ ജീവനക്കാർ "പെൻ ഡൌൺ" സ്ട്രൈക്ക് തുടങ്ങി. ഒരിക്കൽ കൂടി വിശ്വനാഥൻ ഇടപെട്ട് കൈമളിനെയും ജീവനക്കാരെയും അനുരഞ്ജിപ്പിച്ചു. ഫീച്ചർ പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം ഉണ്ടായതിൽ നിരാശനായ കൈമൾ, ഫീച്ചർ പ്രസിദ്ധീകരിക്കപ്പെടും എന്ന വാർത്ത ശർമ്മാജിയെ അറിയിച്ചു. ശർമ്മാജി വിശ്വനാഥന്റെ വീട്ടിൽ പോയി അയാളെ ഒന്ന് വിരട്ടി നോക്കി പക്ഷെ ഫലമൊന്നുമുണ്ടായില്ല. പ്രസ്സിൽ ഫീച്ചർ അച്ചടിക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ ശർമ്മാജി, രഞ്ജിനിയെ തട്ടിക്കൊണ്ടുപോയി ഉണ്ണിയോട് വില പേശൽ നടത്തി. ഫീച്ചർ പ്രസിദ്ധീകരിക്കുന്നത് നിറുത്തി വയ്ക്കണം, ശേഖരിച്ച എല്ലാം തെളിവുകളും ശർമ്മാജിയെ ഏല്പിക്കണം എങ്കിൽ മാത്രമേ രഞ്ജിനിയെ ജീവനോടെ തിരിച്ചു കിട്ടു എന്ന് പറയുന്നു.