മുത്തോലത്തിങ്കൾ തുമ്പി - M
മുത്തോലത്തിങ്കള്‍ തുമ്പീ വാ
താമരത്തേനും കൊണ്ടേ വാ
ചന്ദനം പൂക്കും ആറ്റോരം
ചായുറങ്ങാം ആലോലം
ദൂരേ ആരോ തുന്നും തൂവല്‍-
കൂട്ടില്‍ വാഴും പൂണാരപ്പൂമുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
മുത്തോലത്തിങ്കള്‍ തുമ്പീ വാ
താമരത്തേനും കൊണ്ടേ വാ
കൂനുമണിച്ചെപ്പില്‍ കരുതുമീ
കുളിരിളം കനവുകള്‍
ഇനി മുതലൊന്നായ് വിരിയുമോ
നിറമാര്‍ന്ന വേളയില്‍
ദൂരേ ആരോ മൂളും ചിന്തായ്
കേള്‍പ്പൂ വീണ്ടും ആത്മാവിന്‍ സല്ലാപം
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍...)
നറുമൊഴിപ്പൂക്കള്‍ കൊഴിയുമീ
തളിരിളം കവിളുകള്‍
സ്വരമുകുളങ്ങള്‍ വിടരുമീ
നവരാഗവേദിയായ്
ധന്യം ധന്യം നിന്നാല്‍ ഇന്നീ ജന്മം
മിന്നും മിന്നാരപ്പൊന്മുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mutholathinkal thumbi - M
Additional Info
Year:
1993
ഗാനശാഖ: