വരദേ ശുഭചരിതേ
വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായ് ശ്രുതിസുഖമായ് മനമുണരാന്‍
നീ വാ
ഹരിചന്ദനമണിയുന്നൊരു തിരുമെയ്യഴക്
പ്രണയാഞ്ജനമെഴുതുന്നൊരു വാല്‍ക്കണ്ണഴകേ
പരിഭവം തുളുമ്പുമെന്‍ കരള്‍ത്തടം തുടുക്കുവാന്‍ വാ
ആ....
വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായ് ശ്രുതിസുഖമായ് മനമുണരാന്‍
നീ വാ
കനകം വിളയും കരളില്‍ ആ..
കണിയായ് മാറും നിന്‍ ഭാവം ഓ...
രാഗമേ സുരഭീലോല നീ
മൂകമായ് ഒഴുകും ധാര നീ
മഞ്ജുളമണി മണ്ഡപമതില്‍ എന്‍കനവുകളെ
നിലാവിന്‍റെ വിലോലമാം മയിൽപ്പീലി തുകില്‍ കൊണ്ടു മൂടാൻ വാ
ആ...
വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായി ശ്രുതിസുഖമായ് മനമുണരാന്‍ നീ വാ
ഗസസ പാമമ നീപപ സാനിനി
സനിസരി നീപമ നിപമഗ രിസാ
അമൃതം പകരും ശ്രുതിയില്‍ ആ..
ഹൃദയം തേടും ശ്രീപാദം
വാരിളം പൊരുളേ പോരു നീ
താരിളം കുളിരായ് പുല്‍കുവാന്‍
ചഞ്ചലമൊരു കല്പനയുടെ മാസ്മരലയ വീണയിലൊരു സ്വരാമൃതം പകര്‍ന്നു നീ വരാന്‍ വൈകുമിതേ രാവില്‍ ആ...
വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായ് ശ്രുതിസുഖമായ് മനമുണരാന്‍
നീ വാ
ഹരിചന്ദനമണിയുന്നൊരു തിരുമെയ്യഴക്
പ്രണയാഞ്ജനമെഴുതുന്നൊരു വാല്‍ക്കണ്ണഴകേ
പരിഭവം തുളുമ്പുമെന്‍ കരള്‍ത്തടം തുടുക്കുവാന്‍ വാ
ആ....
വരദേ ശുഭചരിതേ ലയകലികേ നീ വാ
സ്വരമായ് ശ്രുതിസുഖമായ് മനമുണരാന്‍
നീ വാ