അൻസാർ കലാഭവൻ

Ansar Kalabhavan
അൻസാർ കലാഭവൻ-അഭിനേതാവ്,സംവിധായകൻ
സംവിധാനം: 3
കഥ: 8
സംഭാഷണം: 11
തിരക്കഥ: 10

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ. കൊച്ചിയില്‍ ജനനം. മുഹമ്മദ് അന്‍സാര്‍ എന്നാണ് പൂര്‍ണ്ണനാമം. മട്ടാഞ്ചേരി ഹാജീ സ്കൂള്‍ ,കൊച്ചിന്‍ കോളേജ് , മഹാരാജാസ്  എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 

കൃത്യം, കിടിലോല്‍ക്കിടിലം, മിമിക്സ് പരേഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതി. 1996 ൽ ഇറങ്ങിയ കിരീടമില്ലാത്ത രാജാക്കന്മാർ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. തുടർന്ന് മന്ത്രിമാളികയില്‍ മന:സമ്മതം, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, എന്നീ സിനിമകളും സംവിധാനം ചെയ്തു.

പോക്കുവെയില്‍  (1981) എന്ന അരവിന്ദന്റെ സിനിമയിലൂടെ അഭിനയ രംഗത്തെത്തി. പോക്കുവെയിലില്‍ ജോസഫ് എന്ന നക്സല്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശസ്തമായ ജോസഫ് ഒരോര്‍മ്മതന്‍ ക്രൂരമാം സൌഹൃദം എന്നു തുടങ്ങുന്ന മാപ്പു സാക്ഷി എന്ന കവിത ഈ കഥാപാത്രത്തെ അനുസ്മരിച്ചുള്ളതാണ്.