കെ കെ ഹരിദാസ്

KK Haridas
കെ കെ ഹരിദാസ് - സംവിധായകൻ
Date of Birth: 
ചൊവ്വ, 7 September, 1965
Date of Death: 
Sunday, 26 August, 2018
സംവിധാനം: 18
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

1967ൽ പത്തനംതിട്ടയിൽ ജനിച്ചു. പതിനഞ്ചാം വയസ്സിൽ സിനിമാമോഹം മൂത്ത് മദ്രാസിലേക്ക് വണ്ടി കയറി. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിൽ സംവിധായസഹായിയായി.  തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷം അസോസിയേറ്റ് ഡയറക്റ്ററായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്. നിസാർ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994ൽ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്റ്ററാണ്’ ആണ് ആദ്യ ചിത്രം. അക്കൊല്ലം 15 നവാഗതസംവിധായകർ രംഗത്തെത്തിയെങ്കിലും ഇന്നും രംഗത്ത് പിടിച്ചു നിൽക്കുന്നു ഹരിദാസ്. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകൾ എടുക്കാറ്. പല സിനികളും ഇതേ പേരുള്ള മറ്റൊരു സംവിധായകന്റേതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.  സംഗീതസംവിധായകൻ കണ്ണൂർ രാജൻ സഹോദരീഭർത്താവ് ആണ്. കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കയായിരുന്ന കെ കെ ഹരിദാസ് 2018 ഓഗസ്റ്റ് 26ന് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു....