ആലവട്ടം
തറവാട്ടു മഹിമ നിലനിറുത്താൻ കഴിയാതെ കടക്കെണിയിലേക്ക് വഴുതി വീഴുന്ന കേശവൻ കുട്ടി തനിക്ക് പ്രിയപ്പെട്ട ഓരോന്നും നഷ്ട്ടപ്പെടുന്നത് അവിശ്വസനീയതയോട നോക്കി നിന്നു. നഷ്ടപ്പെട്ടതെല്ലാം അവൻ വീണ്ടെടുക്കുമോ എന്നതാണ് ആലവട്ടം പറയുന്ന കഥ
Actors & Characters
Main Crew
കഥ സംഗ്രഹം
കേശവൻ കുട്ടി എന്ന കേശവൻ നായർ, (നെടുമുടി വേണു ) മേപ്പാട്ടുപുരയ്ക്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ. അമ്മ സാവിത്രി(കെ പി എ സി ലളിത), അച്ഛൻ ജീവിച്ചിരിപ്പില്ല. ഭാര്യ ഊർമ്മിള(ശാന്തി കൃഷ്ണ ).അവർക്ക് കുട്ടികളില്ല. സഹോദരി ഉഷ(ഇളവരശി) കോളേജ് വിദ്യാർത്ഥിനി. വിളിപ്പുറത്തമ്മ എന്ന ദേവിക്ഷേത്രം അവരുടെ തറവാട്ട് വകയാണെങ്കിലും അവിടത്തെ ഉത്സവവും അമ്പലവും നാട്ടുകാരുടേത് കൂടിയാണ്.ഏഴു ദിവസം നീണ്ടു കിടക്കുന്ന ഉത്സവത്തിന്റെ അവസാനത്തെ ദിവസം മേപ്പാട്ട്പുരയ്ക്കൽ തറവാട്ടുകാർക്ക് അവകാശപ്പെട്ടതാണ് അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി ധാരാളം കാശ് ഉത്സവത്തിന് ചെലവാക്കാൻ കേശവൻ കുട്ടി നിർബന്ധിതനാകുന്നു പണം തികയാതെ വന്നപ്പോൾ വലിയ പലിശയ്ക്ക് കൊച്ചു വറീത്(ജോസ് പെല്ലിശ്ശേരി), വറീത് (ഇന്നസെന്റ്) സഹോദരന്മാരിൽ നിന്നും കടം വാങ്ങി ഉത്സവത്തിന് ചിലവാക്കുന്നു മാളു അമ്മ (സുകുമാരി) ആ വീട്ടിലെ പാചകക്കാരിയും സഹായിയുമാണ്. മാളു അമ്മയുടെ മകൾ രാധ(ഉഷ) ഉഷയുടെ കൂട്ടുകാരി. സാവിത്രിയുടെ സഹോദരൻ മാധവൻ മാമൻ(ശങ്കരാടി )ആ വീട്ടിൽ എപ്പോഴും വന്നു പോകുന്ന ഒരു അവിവാഹിതൻ. മാളു അമ്മയ്ക്ക് മാധവനെ ഇഷ്ട്ടമാണ്. ഡ്രൈവർ ഭാസി പിള്ള (പൂജപ്പുര രവി ) വർഷങ്ങളായി അവിടത്തെ കാർ ഓടിക്കുന്നു. കേശവൻ കുട്ടി യുടെ അച്ചു ഗ്ലാസ് ഫാക്ടറിയിൽ ആ നാട്ടിലെ നൂറ് കണക്കിന് ആളുകൾ പണിയെടുക്കുന്നു. ഗോവിന്ദൻ കുട്ടി (പ്രേമചന്ദ്രൻ ) നാട്ടിലെ ഒരു പ്രസ്സിൽ ജോലിക്കാരനാണ് ബാലു (ശ്രീനിവാസൻ ) ഗൾഫിൽ ആണ് ജോലി ചെയ്യുന്നത് എല്ലാ ഉത്സവത്തിനും അവൻ നാട്ടിൽ എത്തും. ഗോവിന്ദനും ബാലുവിനും കേശവൻ കുട്ടിയോടും ആ ക്യടുംബത്തിനോടും തീരാത്ത കടപ്പാട് ഉണ്ട് കേശവൻ കുട്ടിയുടെ ഫാക്ടറിയിൽ തൊഴിൽ പ്രശ്നങ്ങൾ ഉണ്ട്. ബോണസ്, ശമ്പള പരിഷ്കാരം എന്നിവ തീരുമാനമാകാതെ മാറ്റി വച്ചിരിക്കുകയാണ്. സാമ്പത്തിക പ്രശ്നം തന്നെയാണ് പ്രധാന കാരണം. പക്ഷെ ഇതൊന്നും ഊർമ്മിളയോടു പോലും പറയാതെ മറച്ചു വയ്ക്കുകയാണ് കേശവൻ കുട്ടി. അയാളുടെ നല്ല മനസ്സ് കണ്ട് തൊഴിലാളികൾ അയാളോട് സഹകരിച്ചു പോകുന്നു. സാമ്പത്തിക പ്രശ്നം രൂക്ഷമാകുമ്പോൾ വറീത് സഹോദരന്മാരിൽ നിന്നും വൻ പലിശയ്ക്ക് കടം വാങ്ങും. വിലപ്പിടിപ്പുള്ള ഒരു വസ്തു ഇൻകം ടാക്സ് അറ്റാച് ചെയ്തു. ആ കേസ് കോടതിയിലാണ്. അനുകൂലമായ വിധി വരുമെന്ന് കേശവൻ കുട്ടി പ്രതീക്ഷിക്കുന്നു. അത് നടന്നാൽ എല്ലാ പ്രശ്നങ്ങളും തീരും ആ സമയത്താണ് ഉഷയ്ക്ക് ഒരു വിവാഹാലോചന വരുന്നത്. ഗൾഫിൽ നിന്നും മടങ്ങി എത്തിയ തങ്കപ്പൻ പിള്ള (കൊല്ലം തുളസി)യുടെ മകൻ ഡോക്ടർ നാരായണൻ കുട്ടി ( ദേവൻ ).എവിടെയോ വച്ച് ഉഷയെ കണ്ട് ഇഷ്ട്ടപ്പെട്ട് വന്നതാണ്. അവർ വന്ന് പെണ്ണു കണ്ടു ഉഷയ്ക്കും നാരായണൻ കുട്ടിയെ ഇഷ്ട്ടമായി സാമ്പത്തിക പ്രശ്നം കാരണം ആലോചനയുമായി മുന്നോട്ട് പോകാൻ മടി കാണിച്ച കേശവൻ കുട്ടിയെ അമ്മയും മാധവൻ മാമനും കൂടി നിർബന്ധിച്ചാണ് അയച്ചത് നാരായണൻ കുട്ടിയുടെ വീട്ടിൽ പോയ കേശവൻ കുട്ടിയ്ക്ക് ആ വീടും ആ മാതാ പിതാക്കളെയും ഇഷ്ടപ്പെട്ടില്ല. പണത്തിനോടുള്ള ആർത്തി അവിടെ കണ്ടു എന്നാൽ ഉഷയും നാരായണൻ കുട്ടിയും തുടർച്ചയായി കണ്ടു മുട്ടി. ഉഷ ഡോക്ടറെ സ്നേഹിച്ചു തുടങ്ങി. ഇതറിഞ്ഞ കേശവൻ കുട്ടി ഉഷയോട് തുറന്നു പറഞ്ഞു ആ കുടുംബം അത്ര നല്ലതല്ല നമുക്ക് യോജിച്ചതല്ല. പക്ഷെ അതിന് ചെവി കൊടുക്കാതെ ഉഷ, നാരായണൻ കുട്ടിയെ വീണ്ടും കണ്ടു. അവൾക്ക് കൂടി അവകാശപ്പെട്ട സ്വത്ത് കൈയ്യടക്കി വച്ചിരിക്കുന്ന അവളുടെ ചേട്ടൻ സ്വത്ത് മുഴുവൻ സ്വന്തമാക്കാൻ വേണ്ടിയാണ് കല്യാണം ഒഴിവാക്കുന്നതെന്ന് നാരായണൻ കുട്ടി ഉഷയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. അത് കാരണം ഉഷയും കേശവൻ കുട്ടിയും തമ്മിൽ വാഗ്വാദം ഉണ്ടായി, അയാൾ അവളെ തല്ലുകയും ചെയ്തു. ആ വേളയിൽ കേശവൻ കുട്ടി തന്നെ അലട്ടുന്ന സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് ഊർമിളയെ പറഞ്ഞു മനസ്സിലാക്കി. മാളു അമ്മ മകൾ രാധയും ഗോവിന്ദൻ കുട്ടിയും തമ്മിലുള്ള വിവാഹവാർത്ത കേശവൻ കുട്ടിയെ അറിയിച്ചു. അവർ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായി കേശവൻ കുട്ടി ഊഹിച്ചു. തൊഴിലാളികളുടെ ബോണസ് പ്രശ്നം പരിഹരിക്കാത്തത് കൊണ്ട് അവർ അവരുടെ യൂണിയൻ നേതാവിനെ കൂട്ടികൊണ്ട് വന്നു കേശവൻ കുട്ടിയോട് സംസാരിക്കാൻ. പക്ഷെ നേതാവിനോട് സംസാരിക്കാൻ കേശവൻ കുട്ടി തയ്യാറായില്ല. അത്കൊണ്ട് അപമാനിതനായ നേതാവ് പണിമുടക്ക് പ്രഖ്യാപിച്ചു ആകെ തളർന്നു വീട്ടിലേയ്ക്ക് വന്നപ്പോൾ വറീത് സഹോദരന്മാർ ഫോൺ ചെയ്തതായും ഉടനെ കാണണമെന്നും പറഞ്ഞതായി ഊർമ്മിള അറിയിച്ചു വറീത് വീട്ടിൽ വന്നാൽ സത്യം എല്ലാവരും അറിയും എന്നുള്ളത് കൊണ്ട് കേശവൻ കുട്ടി നേരെ അവരുടെ വീട്ടിലേയ്ക്ക് പോയി. മുതലും പലിശയും കിട്ടാതെ കേശവൻ കുട്ടിയെ പുറത്തേയ്ക്ക് അയയ്ക്കണ്ട എന്ന് വറീത് സഹോദരന്മാർ തീരുമാനിച്ചു കേശവൻ കുട്ടിയെ തിരക്കി വീട്ടിൽ നിന്നും ഫോൺ വന്നു പക്ഷെ വറീത് സഹോദരന്മാർ അവനോട് പറഞ്ഞില്ല കുളിമുറിയിൽ വീണ് ബോധം കെട്ട നിലയിൽ സാവിത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അത്കൊണ്ട് അവർ കേശവൻ കുട്ടിയെ തേടി നാട് മുഴുവൻ തിരച്ചിൽ നടത്തി. വറീതിന്റെ വീട്ട് മുറ്റത്ത് കേശവൻ കുട്ടിയുടെ കാർ നിൽക്കുന്നത് കണ്ട് മാധവൻ അവിടെ കയറി ചെന്നു. സംഗതി എല്ലാം മനസ്സിലായി. മുതലും പലിശയും കിട്ടാതെ കേശവൻ കുട്ടിയെ വിട്ട് കിട്ടുകയില്ല എന്ന് മനസ്സിലാക്കിയ മാധവൻ തന്റെ സ്വന്തം വസ്തു അവർക്ക് നൽകി കേശവൻ കുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നു അവിടെ അമ്മയുടെ ശവശരീരം ആണ് അവനെ വരവേറ്റത്. അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്ക് ശേഷം ഒരു ദിവസം തങ്കപ്പൻ പിള്ള വന്നു കല്യാണം എപ്പോൾ നടത്താം എന്ന് അറിയാൻ. ഈ സംബന്ധത്തിൽ താല്പര്യം ഇല്ല എന്ന് കേശവൻ കുട്ടി വ്യക്തമായി പറഞ്ഞു. ഇൻകം ടാക്സ് കേസിൽ പ്രതികൂലമായ വിധി വന്നതായി അഡ്വക്കേറ്റ് പറഞ്ഞു. വീട്ടിൽ വന്നപ്പോൾ രാവിലെ പുറത്തു പോയ ഉഷ വീട്ടിൽ മടങ്ങി എത്തിയിട്ടില്ല എന്ന സത്യം മനസ്സിലാക്കി ആകെ തളർന്നു പോയി കേശവൻ കുട്ടി കേശവൻ കുട്ടിയുടെ വിവരങ്ങളൊക്കെ അറിഞ്ഞ ബാലു ഗൾഫിൽ നിന്നും നാട്ടിൽ എത്തി അയാളെ സഹായിക്കാൻ. ആദ്യം ഉഷയുടെ പ്രശ്നം ആണ് പരിഹരിക്കേണ്ടത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ അവരെയും കൂട്ടി ഉഷയെ തേടി അലഞ്ഞു. നാരായണൻ കുട്ടിയുടെ ക്വാർട്ടേഴ്സിൽ ഏത്തിയ ഉഷയ്ക്ക് നിരാശയാണ് ലഭിച്ചത്. അയാൾ പണക്കൊതിയനാണെന്ന് വ്യക്തമായി. അയാൾ അവളെ ബലാൽസംഘത്തിന് ഇരയാക്കാൻ ശ്രമിച്ചു. അയാളെ തള്ളി മാറ്റി അവൾ പുറത്തേയ്ക്ക് വന്നു. അവളെ കാത്ത് ബാലുവും കൂട്ടുകാരും പുറത്ത് നിൽപ്പുണ്ടായിരുന്നു. അവളെ നേരെ കൂട്ടി കൊണ്ടുപോയി കേശവൻ കുട്ടിയെ എല്പിച്ചു. സഹോദരൻ സഹോദരിയെ സന്തോഷത്തോടെ സ്വീകരിച്ചു ബാലു ഗൾഫിലെ സുഹൃത്തുക്കൾ വഴി കേശവൻ കുട്ടിയുടെ ഫാക്ടറിയിൽ പണം നിക്ഷേപിക്കാൻ കാരണഭൂതനായി . അങ്ങനെ ഫാക്ടറി വീണ്ടും പ്രവർത്തനം ആരംഭിച്ചു. മറ്റൊരു സന്തോഷ വാർത്ത കൂടി കേശവൻ കുട്ടിയെ തേടി എത്തി. ഊർമ്മിള ഗർഭിണിയാണ്. താനൊരു അച്ഛൻ ആകാൻ പോകുന്നു എന്ന വാർത്ത കേശവൻ കുട്ടിക്ക് ഒരു സ്വപ്നമായി തോന്നി.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മദനചന്ദ്രികേ |
കൈതപ്രം | മോഹൻ സിത്താര | ജി വേണുഗോപാൽ |
2 |
പാടാം പനിമഴയരുളിയ |
കൈതപ്രം | മോഹൻ സിത്താര | ജി വേണുഗോപാൽ |
3 |
നാമവും രൂപവും നീമാത്രം |
കൈതപ്രം | മോഹൻ സിത്താര | എസ് ജാനകി |
4 |
പേരാറിൻ പനിനീർക്കുളിരിൽ |
കൈതപ്രം | മോഹൻ സിത്താര | കെ എസ് ചിത്ര |