പാടാം പനിമഴയരുളിയ

പാടാം പനിമഴയരുളിയ
സംഗമരാഗം
ഹൃദയമധു തേടും അളിനിര
പാടിയ മാനസഗീതം
തിര തൊട്ടു തുടിക്കണ കാറ്റേ
അണിമുത്തു പതിക്കണ
താഴ്വരയിൽ
കൈകോർത്തു നടക്കാ 
നരികെ വരൂ
കുളിരല്ലിയുണർത്താനോടി വരൂ
ആരും കൊയ്യാത്ത പാടത്തെ
മുല്ലവരമ്പിൽ പാടാം..
(പാടാം പനി മഴയരുളിയ......) 

നീലക്കടമ്പിൻ തളിരാം തളിരിൽ തഴുകാൻ വാ.. 
പേരാറ്റിൻകരയിൽ സുഗന്ധം വിതക്കും
ചേലൊത്ത നീലക്കടമ്പിൻ തളിരാം തളിരിൽ
തഴുകാൻ വാ..
പേരാറ്റിൻകരയിൽ സുഗന്ധം
വിതക്കും രാവിന്റെ വിരിമാറിൽ നീ മദമുറയാൻ വാ..
നേരം പോയ് നേരം പോയ്
പ്രണയം മനസ്സിലുണർന്നു 
നുരഞ്ഞു പോയ്.... പാടാം
(പാടാം പനി മഴയരുളിയ......) 

മോഹത്തിടമ്പിൻ കലമാൻ മിഴികൾ നിറയുമ്പോൾ
നിറമോലും കവിളിൽ
തുടുക്കും തുടുപ്പിൽ..
ചേലൊത്ത മോഹത്തിടമ്പിൻ
കലമാൻ മിഴികൾ നിറയുമ്പോൾ
നിറമോലും കവിളിൽ തുടുക്കും തുടുപ്പിൽ
സിന്ദൂര മണിയുമ്പോൾ നീ ..
പൂമണമായ് വാ ... നേരം പോയ് നേരം പോയ്...
പ്രണയം മനസ്സിലുണർന്നുനുരഞ്ഞു പോയ്... പാടാം

പാടാം പനിമഴയരുളിയ
സംഗമരാഗം
ഹൃദയമധു തേടും അളിനിര
പാടിയ മാനസഗീതം
തിര തൊട്ടു തുടിക്കണ കാറ്റേ
അണിമുത്തു പതിക്കണ
താഴ്വരയിൽ
കൈകോർത്തു നടക്കാ 
നരികെ വരൂ
കുളിരല്ലിയുണർത്താനോടി വരൂ
ആരും കൊയ്യാത്ത പാടത്തെ
മുല്ലവരമ്പിൽ പാടാം..
(പാടാം പനി മഴയരുളിയ......) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Paadam panimazhayaruliya

Additional Info

Year: 
1993

അനുബന്ധവർത്തമാനം