മദനചന്ദ്രികേ
മദനചന്ദ്രികേ..ഓ..ഓ...
മദനചന്ദ്രികേ നീ രചിക്കുമീ
കനകരേഖയില്‍ കണ്ടു ഞാന്‍
ചിത്രലേഖയന്നാദ്യരാത്രിയില്‍
നെയ്‌തെടുത്തതാം രൂപം
സ്വപ്നസങ്കല്‍പ്പമായ് സപ്തവര്‍ണ്ണങ്ങളായ്
ഈ രജനിയിലൊഴുകിയ മധുരലഹരിയില്‍
(മദനചന്ദ്രികേ...)
നിന്റെ കല്പനാവൈഭവങ്ങളിൽ..ലാലാ ല ലാ
സ്വർഗ്ഗതാരകം മിഴി തുറക്കവേ..ഓ..ഓ..ഓ..
നിന്റെ കല്പനാവൈഭവങ്ങളിൽ
സ്വര്‍ഗ്ഗതാരകം മിഴി തുറക്കവേ
തൂവിണ്ണിലെ വസന്താഗമം
എൻ നെഞ്ചിലെ വികാരങ്ങളായ് (തൂവിണ്ണിലെ..)
സാഫല്യം....പൂകുന്നേരം...ഓ..ഓ...
(മദനചന്ദ്രികേ...)
എന്റെ ഭാവനാജാലകങ്ങളിൽ ..ലാലാ ല ലാ
നിന്റെ വൈഭവം പൂ വിരിക്കവേ..ഓ..ഓ..ഓ..
എന്റെ ഭാവനാ ജാലകങ്ങളിൽ
നിന്റെ വൈഭവം പൂ വിരിക്കവേ
ഈ രാത്രിതൻ നിഴൽക്കുമ്പിളിൽ
നിന്നുള്ളിലെ സ്വരോദാരമാം(ഈ രാത്രി..)
ലയഭാവം...തേടുന്നേരം...ഓ..ഓ..ഓ..
(മദനചന്ദ്രികേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madanachandrike
Additional Info
Year:
1993
ഗാനശാഖ: