നാമവും രൂപവും നീമാത്രം

ആ....ആ. . ആ. . . . 

നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം (2)
നിന്‍ വിരല്‍ത്തുമ്പില്‍ ഞാനാടിക്കളിക്കുന്ന
നാല്‍പ്പാമരക്കളിപ്പാവമാത്രം (2)
നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം 

ഓരോ കാലടിച്ചോടിലും നിന്നിലെ
ജീവനസംഗീതം കേള്‍പ്പൂ (2)
ഓരോ പുഞ്ചിരിപ്പൂവിലും നീതന്ന
പ്രേമമാധുരിയറിവൂ
നീതന്ന കനിവിനും നീതന്ന നോവിനും
എങ്ങനെ നന്ദിയേകും ഞാന്‍
കരയില്ല ഞാനെന്റെ മിഴിനീരുവീണുനിന്‍
മാനസം നൊന്തുപോയാലോ
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം 
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം 

കാരുണ്യവായ്പ്പെഴും നിന്‍ തൃക്കൈകളാല്‍
നല്‍കുവതെന്തും സ്വീകരിക്കാം (2)
കനവിനെന്തര്‍ഥമാ മാനത്തുപോലും
മായാത്ത മാരിവില്ലുണ്ടോ
നീതന്ന പകലിനും നീതന്ന രാവിനും
എങ്ങിനെ നന്ദി ചൊല്ലും ഞാന്‍
എങ്കിലും പങ്കിലമാവാത്ത പാട്ടിന്റെ
ചെണ്ടുകള്‍ സ്വീകരിച്ചാലും
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം
ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ
ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം

നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം 
നിന്‍ വിരല്‍ത്തുമ്പില്‍ ഞാനാടിക്കളിക്കുന്ന
നാല്‍പ്പാമരക്കളിപ്പാവമാത്രം (2)
നാമവും രൂപവും നീമാത്രം
ദേഹവും ദേഹിയും നീമാത്രം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naamavum roopavum nee mathram

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം