പേരാറിൻ പനിനീർക്കുളിരിൽ

പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍
പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍
എന്നുള്ളിലാരോ മണിവീണമീട്ടി
പൊന്നും കിനാവിന്‍ കരിവളയിളകി
പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍

ആലിന്‍ കൊമ്പില്‍ ഗന്ധര്‍വ്വന്‍ പാടി സൗഗന്ധികങ്ങള്‍ പൂത്തു
ആലിന്‍ കൊമ്പില്‍ ഗന്ധര്‍വ്വന്‍ പാടി സൗഗന്ധികങ്ങള്‍ പൂത്തു
ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു
ആ.........ആ..
ഋതുക്കൾ ആറും സ്വരമായ് വിരിഞ്ഞു
നിസനിരിസനി 
ധനിധ സനിധ മപധ സനിധ 
പമഗരിസനി
നിസഗരി മ ഗ

പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍

കനകം വിളയും താഴ്‌വാരം നീളെ
സിന്ദൂരമേഘം പെയ്തു
കനകം വിളയും താഴ്‌വാരം നീളെ
സിന്ദൂരമേഘം പെയ്തു

സ്വരങ്ങളേഴും ജലധാരയായി
ആ.......ആ..
സ്വരങ്ങളേഴും ജലധാരയായി
നിസനിരിസനി 
ധനിധ സനിധ മപധ സനിധ 
പമഗരിസനി
നിസഗരി മ ഗ

പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍
എന്നുള്ളിലാരോ മണിവീണമീട്ടി
പൊന്നും കിനാവിന്‍ തരിവളയിളകി
പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Perarin Panineerkkuliril