കുഞ്ചൻ

kunchan
കൃഷ്ണൻ ഊലമ്മ ദമ്പതികളുടെ മകൻ. യഥാർത്ഥ പേരു മോഹൻദാസ്. തിക്കുറുശ്ശി സുകുമാരൻ നായരാണു “കുഞ്ചൻ” എന്ന പേരിട്ടത്. ആദ്യ ചിത്രം നാഗേഷിനൊപ്പം തമിഴിൽ. മലയാളത്തിൽ ആദ്യം ചെയ്തത് ശശികുമാറിന്റെ റെസ്റ്റ് ഹൌസ് എന്ന സിനിമ. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ തുടങ്ങി ഇന്നുവരെ ചെറുതും വലുതുമായി 650ൽ പരം സിനിമകൾ. 1985 ഏപ്രിൽ 28 നു ശോഭ ജീവിത സഖിയായി. ഇന്ന് ശോഭ കൊച്ചിയിൽ പനമ്പള്ളി നഗറിൽ തിരക്കുള്ള ബ്യൂട്ടീപാർലർ നടത്തുന്നു.

2010 ൽ ഇറങ്ങിയ കമൽഹാസന്റെ മൻമദൻ അൻപ് എന്ന തമിഴ് ചിത്രത്തിൽ വളരെ ശ്രദ്ധേയമായ വേഷം കുഞ്ചൻ കൈകാര്യം ചെയ്തിരുന്നു. ഇന്നും വളരെ സജീവമായി മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു ഈ നടൻ.

മക്കൾ : സ്വേത, സ്വാതി.