ജോൺ പോൾ
1950ൽ എറണാകുളത്ത് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായി ജനിച്ചു. എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ എറണാകുളം മഹാരാജാസിൽ നിന്നും ബിരുദം നേടി. ബാങ്കുദ്യോഗസ്ഥനായിരുന്നു. സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. ഞാൻ ഞാൻ മാത്രം, ചാമരം,യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ഒരു ചെറുപുഞ്ചിരി (സംവിധാനം: എം ടി വാസുദേവൻ നായർ) എന്ന ചിത്രം നിർമ്മിച്ചു.
സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, തിരക്കഥകൾ (യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം), എന്റെ ഭരതൻ തിരക്കഥകൾ, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോൾ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടി. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ എലിസബത്ത്
മകൾ: ജിഷ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഗാംഗ്സ്റ്റർ | അങ്കിൾ സാം | ആഷിക് അബു | 2014 |
c/o സൈറ ബാനു | കേരളവർമ്മ | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഞാൻ ഞാൻ മാത്രം | ഐ വി ശശി | 1978 |
തേനും വയമ്പും | പി അശോക് കുമാർ | 1981 |
കഥയറിയാതെ | മോഹൻ | 1981 |
വിടപറയും മുമ്പേ | മോഹൻ | 1981 |
സംഭവം | പി ചന്ദ്രകുമാർ | 1981 |
ചമയം | സത്യൻ അന്തിക്കാട് | 1981 |
ഓർമ്മയ്ക്കായി | ഭരതൻ | 1982 |
ഇണ | ഐ വി ശശി | 1982 |
അതിരാത്രം | ഐ വി ശശി | 1984 |
ഒരിക്കൽ ഒരിടത്ത് | ജേസി | 1985 |
യാത്ര | ബാലു മഹേന്ദ്ര | 1985 |
മിഴിനീർപ്പൂവുകൾ | കമൽ | 1986 |
ഇതിലേ ഇനിയും വരൂ | പി ജി വിശ്വംഭരൻ | 1986 |
കൂടണയും കാറ്റ് | ഐ വി ശശി | 1986 |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 |
ഉത്സവപ്പിറ്റേന്ന് | ഭരത് ഗോപി | 1988 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
മാളൂട്ടി | ഭരതൻ | 1990 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രണയമീനുകളുടെ കടൽ | കമൽ | 2019 |
വെള്ളത്തൂവൽ | ഐ വി ശശി | 2009 |
ഒരു യാത്രാമൊഴി | പ്രതാപ് പോത്തൻ | 1997 |
അക്ഷരം | സിബി മലയിൽ | 1995 |
പ്രദക്ഷിണം | പ്രദീപ് ചൊക്ലി | 1994 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
സമാഗമം | ജോർജ്ജ് കിത്തു | 1993 |
ആലവട്ടം | രാജു അംബരൻ | 1993 |
ചമയം | ഭരതൻ | 1993 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
സവിധം | ജോർജ്ജ് കിത്തു | 1992 |
സൂര്യഗായത്രി | എസ് അനിൽ | 1992 |
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ | പോൾ ബാബു | 1991 |
ഭൂമിക | ഐ വി ശശി | 1991 |
രണ്ടാം വരവ് | കെ മധു | 1990 |
ഒരുക്കം | കെ മധു | 1990 |
മാളൂട്ടി | ഭരതൻ | 1990 |
പുറപ്പാട് | ജേസി | 1990 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
സൈമൺ പീറ്റർ നിനക്കു വേണ്ടി | പി ജി വിശ്വംഭരൻ | 1988 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രണയമീനുകളുടെ കടൽ | കമൽ | 2019 |
വെള്ളത്തൂവൽ | ഐ വി ശശി | 2009 |
നമ്മൾ തമ്മിൽ | വിജി തമ്പി | 2004 |
ഒരു യാത്രാമൊഴി | പ്രതാപ് പോത്തൻ | 1997 |
അക്ഷരം | സിബി മലയിൽ | 1995 |
പ്രദക്ഷിണം | പ്രദീപ് ചൊക്ലി | 1994 |
ആലവട്ടം | രാജു അംബരൻ | 1993 |
ചമയം | ഭരതൻ | 1993 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 |
സമാഗമം | ജോർജ്ജ് കിത്തു | 1993 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
സവിധം | ജോർജ്ജ് കിത്തു | 1992 |
സൂര്യഗായത്രി | എസ് അനിൽ | 1992 |
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ | പോൾ ബാബു | 1991 |
ഒരുക്കം | കെ മധു | 1990 |
മാളൂട്ടി | ഭരതൻ | 1990 |
പുറപ്പാട് | ജേസി | 1990 |
രണ്ടാം വരവ് | കെ മധു | 1990 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
ഉത്സവപ്പിറ്റേന്ന് | ഭരത് ഗോപി | 1988 |
Edit History of ജോൺ പോൾ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:49 | admin | Comments opened |
24 Jun 2019 - 18:49 | Dileep Viswanathan | |
19 Oct 2014 - 04:14 | Kiranz | |
6 Mar 2012 - 10:23 | admin | |
22 Sep 2011 - 00:23 | Baiju T | വിശദമായ പ്രൊഫൈൽ ചേർത്തു |
22 Sep 2011 - 00:19 | Baiju T | |
22 Sep 2011 - 00:18 | Baiju T | വിശദമായ പ്രൊഫൈൽ ചേർത്തു |
14 Oct 2010 - 19:24 | danildk |