പ്രദീപ് ചൊക്ലി

Pradeep Chokli

1980 കളിൽ ഡിസൈനറായിട്ടാണ് പ്രദീപ് ചൊക്ലി സിനിമയിലെത്തുന്നത്. ചാരം, വേട്ട, ശ്രീ നാരായണ ഗുരു.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ഡിസൈനറായും കലാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. 1991 ൽ ദൈവസഹായം ലക്കി സെന്റർ എന്ന സിനിമക്ക് കഥ എഴുതി. 1994 ൽ മനോജ് കെ ജയനെ നായകനാക്കി പ്രദക്ഷിണം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് ഇംഗ്ലീഷ് മീഡിയം, പേടിത്തൊണ്ടൻ എന്നിവയടക്കം അഞ്ച് സിനിമകൾ പ്രദീപ് ചൊക്ലി സംവിധാനം ചെയ്തു.