മോഹൻ

MOhan

മലയാള ചലച്ചിത്ര സംവിധായകൻ. പി വേണുവിന്റെ സംവിധാന സഹായിയായി 1971-ലാണ് സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് എ ബി രാജ്, എ വിൻസെന്റ്, മധു എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1978-ൽ രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെയാണ് മോഹൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് ഇരുപത്തിയഞ്ചോളം സിനിമകൾ സംവിധാനം ചെയ്തു. പി പത്മരാജൻ, ജോൺപോൾ എന്നിവരുടെ തിരക്കഥകൾക്ക് മോഹൻ ദൃശ്യഭാഷ്യമൊരുക്കിയപ്പോൾ മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ലഭിച്ചു.

പത്മരാജനോടൊപ്പം കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരിഇടവേള എന്നീ സിനിമകൾ ചെയ്തു. ജോൺപോളിനൊപ്പം കഥയറിയാതെവിടപറയും മുമ്പേആലോലംഇളക്കങ്ങൾരചന എന്നീ സിനിമകളും സംവിധാനം ചെയ്തു. മോഹൻ പതിമൂന്ന് സിനിമകൾക്ക തിരക്കഥയും രണ്ട് സിനിമകൾക്ക് കഥയും എഴുതിയിട്ടുണ്ട്. മോഹൻ സംവിധാനം ചെയ്ത സിനിമകളിൽ മിക്കവയും നിരൂപക പ്രശംസ നേടിയവയായിരുന്നു.

തന്റെ ആദ്യ സിനിമയായ രണ്ടുപെൺകുട്ടികളിലെ നായികയായ അനുപമയെയാണ് മോഹൻ വിവാഹം ചെയ്തത്. രണ്ടു മക്കളാണ് അവർക്കുള്ളത്. പുരന്ധർ മോഹൻ, ഉപേന്ദർ മോഹൻ.