ആലോലം
സാത്വികനായ ഒരു കുടുംബസ്ഥൻ സ്ത്രീജിതനായ സുഹൃത്തിൻ്റെ പ്രലോഭനങ്ങളിൽ വീണ് പരസ്ത്രീഗമനമാഗ്രഹിക്കുന്നതും അതുണ്ടാക്കുന്ന സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം.
Actors & Characters
Actors | Character |
---|---|
മുകുന്ദൻ മേനോൻ | |
കുട്ടൻ തമ്പുരാൻ | |
നാണു നായർ | |
പഞ്ചായത്ത് പ്രസിഡന്റ് | |
സാവിത്രി | |
മേനോന്റെ അമ്മ | |
ജാനകി | |
കമലം |
Main Crew
കഥ സംഗ്രഹം
മലയാള സിനിമയിൽ ആദ്യമായി വൈഡ് സ്ക്രീനിൽ തയ്യാറാക്കിയ ചിത്രമാണ് ആലോലം.
രാജം കെ നായരുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് നടി ഫിലോമിനയാണ്..
ഗ്രാമത്തിൽ അടുത്തിടെ സ്ഥലം മാറിവന്ന മൃഗഡോക്ടറായ മുകുന്ദൻമേനോനും (ഭരത് ഗോപി) ഭാര്യ സാവിത്രിയും (കെ ആർ വിജയ) നാണു നായരുടെ (ശങ്കരാടി) "കയ്യാല " യിലാണ് വാടകയ്ക്ക് താമസിക്കുന്നത്. മേനോൻ്റെ അമ്മയും (രാജം കെ നായർ) അവർക്കൊപ്പമുണ്ട്. മേനോൻ്റെ സ്നേഹലാളനകളിൽ സന്തുഷ്ടയാണെങ്കിലും കുഞ്ഞുങ്ങളില്ലാത്ത ദുഃഖം സാവിത്രിയെ വല്ലാതെ അലട്ടുന്നുണ്ട്.
നാണുനായർ അവിവാഹിതനാണ്. പിശുക്കനായ അയാൾ അനിയത്തി ജാനകിക്കുട്ടിയുടെ (തൊടുപുഴ വാസന്തി) വിവാഹം നടത്തുന്നതിൽ പോലും തത്പരനല്ല.
സ്ത്രീവിഷയത്തിൽ കേമനും, രസികനുമായ, "കോഴിത്തമ്പുരാൻ" എന്നറിയപ്പെടുന്ന, കുട്ടൻ തമ്പുരാനുമായി (നെടുമുടി വേണു) മേനോന് സൗഹൃദമുണ്ട്. തമ്പുരാന് നാട്ടിലെ പല സ്ത്രീകളുമായി ബന്ധമുണ്ടെന്നുന്നുള്ളത് പരസ്യമായ രഹസ്യമാണ്.
അയാൾ മേനോൻ്റെ വീട്ടിൽ ഇടയ്ക്കിടെ വരുന്നതു തന്നെ അയല്പക്കത്തുള്ള ജാനകിക്കുട്ടിയെ നോട്ടമിട്ടിട്ടാണ്. യൗവനയുക്തയും പുരുഷ സാമീപ്യതത്പരയുമായ ജാനകിക്കുട്ടിയും തമ്പുരാനിൽ അനുരക്തയാണ്.
ഇത്തരം രഹസ്യബന്ധങ്ങളുണ്ടാക്കിയെടുക്കാനുള്ള താളവും തഞ്ചവും തന്ത്രവും തമ്പുരാന് വശമുണ്ടെന്ന് മേനോൻ മനസ്സിലാക്കുന്നു. സാത്വികനും ശുദ്ധനുമായ മേനോനെ അയാൾ പലവിധത്തിൽ പ്രലോഭിപ്പിക്കുന്നു. "മനസ്സുകൊണ്ട് വേലി ചാടാത്തവരായി ആരും കാണില്ല" എന്ന തമ്പുരാൻ്റെ തത്ത്വം ശരിയാണല്ലോ എന്ന് അയാളും ചിന്തിക്കുന്നു. തനിക്ക് 'അടുപ്പമുള്ള ' ചില സ്ത്രീകളുമായി മേനോന് ഇടപഴകാനുള്ള അവസരങ്ങൾ പോലും തമ്പുരാൻ പല രീതിയിൽ ഒരുക്കുന്നു.
ക്രമേണ മേനോനും മറ്റു സ്ത്രീകളിൽ അഭിനിവേശം തോന്നിത്തുടങ്ങുന്നു. ജാനകിക്കുട്ടിയുമായി രഹസ്യവേഴ്ച നടത്തി മടങ്ങുന്ന തമ്പുരാനെയും ആദ്യവേഴ്ചയുടെ ആലസ്യത്തിൽ കുളിച്ചീറനായി മടങ്ങുന്ന ജാനകിക്കുട്ടിയേയും കാണുന്ന മേനോൻ്റെ ഉള്ളിലും പരസ്ത്രീ സംഗമത്തിനുള്ള മോഹം കലശലാകുന്നു. സാവിത്രിയെപ്പോലും മറ്റൊരു രൂപത്തിൽ കാണാൻ അയാൾ ആഗ്രഹിക്കുന്നു.
മേനോൻ പ്രലോഭനത്തിൻ്റെ പറുദീസയിലെത്തിയെന്ന് മനസ്സിലാക്കിയ തമ്പുരാൻ, നാട്ടിലെ ഒരു വേശ്യയെ മേനോനു വേണ്ടി ഏർപ്പാടാക്കുന്നു.
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് | |
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, അഭിനേതാക്കളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി |