തണൽ വിരിക്കാൻ കുട നിവർത്തും

ആ... ആ.. ആ...

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം... 

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം 
എന്‍ മഞ്ചാടി മോഹങ്ങള്‍... മഞ്ചാടി മോഹങ്ങള്‍
വിതറി വീഴും വസന്തം
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവ്വര്‍ണ്ണ വസന്തം

പൂവിന്‍ദളങ്ങള്‍ക്കു വിരിയാതെ വയ്യാ
കാറ്റിന്‍ താളത്തില്‍ തളിരിനു കുണുങ്ങാതെ വയ്യ (2)
അല്ലിനൊന്നു നിറം പൊട്ടി പുലരാതെ വയ്യ
അല്ലലിന്‍ തുമ്പികള്‍ക്കോ ആടാതെ വയ്യ 
(തണല്‍... )

നിന്‍കൈ തൊടും നേരം കുളിരാതെ വയ്യാ
എന്തേ പൂന്തേനും ലഹരിയും പകരാതെ വയ്യ (2)
ഉള്ളിന്നുള്ളില്‍ എനിക്കെന്നെ തിരയാതെ വയ്യാ
ഉണ്മതന്‍ മുന്നില്‍ വിങ്ങി മാഴ്കാതെ വയ്യ 
(തണല്‍... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Thanal virikkaan

Additional Info

അനുബന്ധവർത്തമാനം