രചന
പുതിയ കഥാപരിസരങ്ങൾ തേടുന്ന ഒരെഴുത്തുകാരൻ തൻ്റെ ഭാര്യയുടെ കീഴ്ജീവനക്കാരന് അവരോടു തോന്നുന്ന ഇഷ്ടം സാധ്യതയായി കാണുന്നു. കീഴ്ജീവനക്കാരനോട് പ്രണയം അഭിനയിക്കാൻ അയാളും ഭാര്യയും ചേർന്ന് നടപ്പാക്കുന്ന കാര്യങ്ങൾ അനിവാര്യമായ ദുരന്തത്തിലേക്ക് അവരെ നയിക്കുന്നു.
Actors & Characters
Actors | Character |
---|---|
അച്യുതനുണ്ണി | |
ശ്രീപ്രസാദ് | |
ശാരദ | |
ഗോപി | |
തുളസി | |
രാജഗോപാൽ (രാജൻ ) | |
മറിയാമ്മച്ചേടത്തി | |
സഖറിയ (കറിയാച്ചൻ ) | |
തോമസ് | |
ശ്രീയുടെ ബന്ധു | |
ഓഫീസ് മാനേജർ |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഭരത് ഗോപി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 983 |
ശ്രീവിദ്യ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 983 |
ഭരത് ഗോപി | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച നടൻ | 1 983 |
കഥ സംഗ്രഹം
പ്രശസ്ത എഴുത്തുകാരനായ ശ്രീപ്രസാദ് (ഗോപി) എല്ലാവരിൽനിന്നുമകന്ന്, ഒന്നുമെഴുതാതെ ഏകാന്തവാസത്തിലാണ്. ഓർമ്മകൾ അയാളെ പഴയ കാലത്തിലേക്ക് കൊണ്ടുപോകുന്നു.
പ്രശസ്തിയുടെ നെറുകിൽ നില്ക്കുന്ന ശ്രീപ്രസാദിൻ്റെ ഭാര്യ ശാരദ (ശ്രീവിദ്യ ) ഒരു പ്രൈവറ്റ് കമ്പനിയുടെ പ്രാദേശിക ഓഫീസിൽ സൂപ്രണ്ടാണ്. ഓഫീസിൽ ക്ലാർക്കായി സ്ഥലം മാറിവന്ന അച്യുതനുണ്ണി (നെടുമുടി വേണു) ശുദ്ധനും സംസാരപ്രിയനും ആത്മവിശ്വാസക്കുറവുള്ളയാളുമാണ്.
ആദ്യ ദിവസം തന്നെ ഉണ്ണി കുഴപ്പങ്ങളിൽ ചാടുന്നു. ഒപ്പിടാനുള്ള വെപ്രാളത്തിനിടയിൽ മേശപ്പുറത്തെ മഷിക്കുപ്പി തട്ടിയിട്ട് സൂപ്രണ്ടിൻ്റെ സാരി വൃത്തികേടാക്കുന്നു; തയ്യാറാക്കാൻ പറഞ്ഞ റിപ്പോർട്ട് ശരിയായി ചെയ്യാത്തതിനാൽ അവരുടെ വഴക്കും വാങ്ങുന്നു.
ക്രമേണ അയാൾ ജോലിയിൽ കാര്യക്ഷമത കാണിക്കുന്നു. തന്നെ സൂപ്രണ്ട് അഭിനന്ദിക്കുമ്പോൾ അയാൾ സന്തുഷ്ടനാകുന്നു. ഉണ്ണിയെപ്പറ്റി ശാരദ ശ്രീപ്രസാദിനോടു പറയുന്നു. അയാളാകട്ടെ ഉണ്ണിയിൽ ഒരു പുതിയ കഥാപാത്രത്തെയും കഥാസാധ്യതയും കാണുന്നു.
ശാരദ ഉണ്ണിയോട് കൂടുതൽ അടുക്കുന്നു. അയാൾക്കൊപ്പം കാപ്പി കുടിക്കാനും കൊച്ചുവർത്തമാനം പറയാനും അവർ കൂടുന്നു. അവരുടെ സാമീപ്യവും സംസാരവും അയാൾക്ക് വളരെ സുഖകരവും രസകരവുമായ പ്രണയാനുഭവമാവുന്നു. ആത്മാർത്ഥമായാണ് അയാൾ ആ അടുപ്പത്തെ കാണുന്നത്. ഇതിനെപ്പറ്റി പറയുമ്പോൾ, സഹപ്രവർത്തകരായ ഗോപിയും (മമ്മൂട്ടി) മറ്റും അയാളെ പ്രോത്സാഹിപ്പിക്കുന്നു. ശാരദയെ "വളയ്ക്കാനുള്ള" വഴികൾ ഗോപി പറഞ്ഞു കൊടുക്കുന്നു.
സിനിമയ്ക്കു പോകാൻ ശാരദ ഉണ്ണിയെ ക്ഷണിക്കുന്നു. തിയറ്ററിൽ ശാരദയോട് കൂടുതൽ "അടുക്കാനുള്ള തന്ത്രങ്ങൾ" ഗോപി ഉണ്ണിയെ പഠിപ്പിക്കുന്നു. പക്ഷേ, തിയറ്ററിൽ വച്ച്, പരിചയക്കാരനായി അഭിനയിച്ച് അടുത്തുവന്നിരിക്കുന്ന ശ്രീപ്രസാദിൻ്റെ ഇടപെടൽ കാരണം, "തന്ത്രങ്ങൾ" എല്ലാം പാഴാകുന്നു.
'നാടകം' തുടരേണ്ട എന്ന് ശ്രീപ്രസാദും ശാരദയും തീരുമാനിക്കുന്നു. അവർ ഉണ്ണിയെ രാത്രിഭക്ഷണത്തിനു ക്ഷണിക്കുന്നു. അവിടെ വച്ച് കാര്യങ്ങൾ തുറന്നു പറയാനാണ് അവരുടെ തീരുമാനം. വീട്ടിലെത്തിയ ഉണ്ണിയെ ശാരദ പ്രേമപൂർവം ഉപചരിക്കുന്നു. പിന്നെ അയാളെ രാത്രി അവിടെത്തങ്ങാൻ ക്ഷണിക്കുന്നു. ഉണ്ണിയെ കിടപ്പറയിലാക്കി അവർ പുറത്തേക്കു പോകുന്നു. ഉണ്ണിയാകട്ടെ ഹർഷോന്മാദങ്ങളുടെ ഭാവനാലോകത്തെത്തുന്നു. പെട്ടെന്ന്, വാതിൽ തുറന്നെത്തിയ ശാരദ ശ്രീപ്രസാദിനെ പരിചയപ്പെടുത്തുന്നു. സ്തബ്ധനായ ഉണ്ണി മുറിവേറ്റ മനസ്സുമായി ഇറങ്ങിപ്പോകുന്നു. .
ഉണ്ണിയുടെ അവസ്ഥയിൽ ശാരദ ഖേദിക്കുന്നുണ്ടെങ്കിലും, ആ 'കഥാപാത്ര'ത്തിൻ്റെ തുടർപരിണാമങ്ങളിലാണ് ശ്രീപ്രസാദിൻ്റെ താത്പര്യം.
ഉണ്ണി ലീവു പോലും പറയാതെ ഓഫീസ് വിട്ടു പോകുന്നു. അയാളെ ദിവസങ്ങളോളം കാണാതാകുമ്പോൾ ശാരദയുടെ ആശങ്കയും സങ്കടവും വർദ്ധിപ്പിക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, ശ്രീപ്രസാദും അസ്വസ്ഥനാണ്. അയാളുടെ ഭാവനയ്ക്കും കണക്കുകൂട്ടലുകൾക്കും അപ്പുറം പോവുകയാണ് ആ "കഥാപാത്രം".
അതേ സമയം ശാരദയാകട്ടെ, താൻകെട്ടിയാടിയ വേഷം തന്നെ കീഴടക്കുന്ന സന്ദിഗ്ദ്ധതയിൽ പെട്ടുഴലുന്നു. മനസ്സിൽ നിന്ന് ഉണ്ണിയെ മായ്ക്കാനാവാത്ത നിസ്സഹായതയിൽ, അയാളുടെ സത്യമായ സ്നേഹം നിരസിച്ച പൊള്ളത്തരത്തിൻ്റെ കുറ്റബോധത്തിൽ അവർ പൊള്ളിനീറുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കാലമയൂരമേ കാലമയൂരമേ |
മുല്ലനേഴി | എം ബി ശ്രീനിവാസൻ | എസ് ജാനകി |
2 |
ഒന്നാനാം കാട്ടിലെ |
മുല്ലനേഴി | എം ബി ശ്രീനിവാസൻ | എസ് ജാനകി, ഉണ്ണി മേനോൻ |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി |