കാലമയൂരമേ കാലമയൂരമേ

കാലമയൂരമേ... കാലമയൂരമേ
നിൻപീലിക്കുള്ളിലെ പൊൻനിറം
മാമക മാനസമണിയുന്നു
കാലമയൂരമേ. . . . 

കാലമയൂരമേ...കാലമയൂരമേ 
നിന്‍ പീലിക്കുള്ളിലെ പൊന്‍നിറം
മാമക മാനസം അണിയുന്നു 
കാലമയൂരമേ . . . 

സീമന്തരേഖയില്‍ അണിയാൻ
സന്ധ്യതൻ സിന്ദൂരച്ചെപ്പു തരൂ
സീമന്തരേഖയില്‍ അണിയാൻ
സന്ധ്യതൻ സിന്ദൂരച്ചെപ്പു തരൂ
താനലിഞ്ഞാടും താളവട്ടങ്ങളിൽ
താമരനൂലു തരൂ
കാലമയൂരമേ . . . .

ഏതോ കിനാവിന്റെ വേണുവിൽ 
രാഗാമൃതം ഒഴുകുമ്പോൾ
ഏതോ കിനാവിന്റെ വേണുവിൽ
രാഗാമൃതം ഒഴുകുമ്പോൾ
ആലോലലോലത ചൂടും 
ആത്മാവിനെന്തു സുഗന്ധം
ആത്മാവിനെന്തു സുഗന്ധം
കാലമയൂരമേ.. കാലമയൂരമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalamayoorame...

Additional Info

Year: 
1983

അനുബന്ധവർത്തമാനം