മുല്ലനേഴി
1948 മേയ് 16ന് തൃശ്ശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് അവിണിശ്ശേരിയിൽ മുല്ലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. യഥാർഥ നാമം നീലകണ്ഠൻ നമ്പൂതിരി എന്നാണ്.
1976ൽ "ലക്ഷ്മീവിജയം" എന്ന ചിത്രത്തിനുവേണ്ടിയാണ് (സംഗീതം: ശ്യാം) ആദ്യ ഗാനരചന. "ഇന്ത്യൻ റുപ്പി"യിലെ "ഈ പുഴയും സന്ധ്യകളു"മാണ് (സംഗീതം: ഷഹബാസ് അമൻ) അവസാനമായി സിനിമയ്ക്കുവേണ്ടി എഴുതിയ ഗാനം. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതിലെ "കറുകറുത്തൊരു പെണ്ണാണ്" എന്നു തുടങ്ങുന്ന ഗാനം ഇന്നും യുവാക്കളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു. ചോര ചുവന്ന ചോര, വെള്ളം, മേള, സ്വർണ്ണപ്പക്ഷികൾ, സന്മനസ്സുള്ളവർക്കു സമാധാനം, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങിയ ചിത്രങ്ങൾക്കു ഗാനരചന നിർവ്വഹിച്ചു.പിറവി, കഴകം, ഉപ്പ്, നീലത്താമര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ "സ്നേഹവീട്" എന്ന ചിത്രത്തിലും അവസാനകാലത്ത് അഭിനയിച്ചു.
നാറാണത്തുഭ്രാന്തൻ, മുല്ലനേഴിയുടെ കവിതകൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ. 1980 മുതൽ 1983 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയിൽ അംഗമായിരുന്നു.
1977-ൽ ഉള്ളൂർ കവിമുദ്ര പുരസ്ക്കാരവും, 1989-ൽ നാലപ്പാടൻ സ്മാരക പുരസ്ക്കാരവും ലഭിച്ചു. 1995-ൽ സമതലം എന്ന നാടകഗ്രന്ഥത്തിനും, 2010-ൽ കവിത എന്ന കൃതിക്കും കേരള സാഹിത്യ അക്കാഡമി അവാർഡിനർഹനായി.
2011 ഒക്ടോബർ 22ന് ഹൃദയാഘാതത്തെത്തുടർന്ന് തൃശ്ശൂരിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ അയനം | കഥാപാത്രം | സംവിധാനം ഹരികുമാർ | വര്‍ഷം 1985 |
സിനിമ ഉപ്പ് | കഥാപാത്രം നാണു നായർ | സംവിധാനം പവിത്രൻ | വര്‍ഷം 1987 |
സിനിമ പിറവി | കഥാപാത്രം | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 1989 |
സിനിമ ഭൂമിഗീതം | കഥാപാത്രം | സംവിധാനം കമൽ | വര്‍ഷം 1993 |
സിനിമ സ്വം | കഥാപാത്രം അളിയൻ | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 1994 |
സിനിമ കഴകം | കഥാപാത്രം | സംവിധാനം എം പി സുകുമാരൻ നായർ | വര്‍ഷം 1995 |
സിനിമ കുലം | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്‍ഷം 1997 |
സിനിമ തട്ടകം | കഥാപാത്രം | സംവിധാനം രമേഷ് ദാസ് | വര്‍ഷം 1998 |
സിനിമ നെയ്ത്തുകാരൻ | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്‍ഷം 2001 |
സിനിമ പുലിജന്മം | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്‍ഷം 2006 |
സിനിമ ഏകാന്തം | കഥാപാത്രം | സംവിധാനം മധു കൈതപ്രം | വര്‍ഷം 2006 |
സിനിമ നീലത്താമര | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്‍ഷം 2009 |
സിനിമ കഥ തുടരുന്നു | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 2010 |
സിനിമ സൂഫി പറഞ്ഞ കഥ | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്‍ഷം 2010 |
സിനിമ സ്നേഹവീട് | കഥാപാത്രം എസ്. ഐ ബാലചന്ദ്രന്റെ അച്ഛന് | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 2011 |
സിനിമ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്‍ഷം 2011 |
ഗാനരചന
മുല്ലനേഴി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം അമ്മേ അമ്മേ അമ്മേ | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം പി ജയചന്ദ്രൻ, എസ് ജാനകി | രാഗം | വര്‍ഷം 1976 |
ഗാനം ചെല്ലക്കാറ്റ് വരണുണ്ട് | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം കൗസല്യ | രാഗം | വര്‍ഷം 1976 |
ഗാനം കറുകറുത്തൊരു പെണ്ണാണ് | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1976 |
ഗാനം കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം സി ഒ ആന്റോ | രാഗം | വര്‍ഷം 1976 |
ഗാനം തുറക്കൂ മിഴിതുറക്കൂ | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം എസ് ജാനകി | രാഗം | വര്‍ഷം 1976 |
ഗാനം ഊരുവിട്ട് പാരുവിട്ട് | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം എൽ ആർ അഞ്ജലി, കോറസ് | രാഗം | വര്‍ഷം 1976 |
ഗാനം ഏഴുമലകൾക്കുമപ്പുറത്ത് | ചിത്രം/ആൽബം ഞാവല്‍പ്പഴങ്ങൾ | സംഗീതം ശ്യാം | ആലാപനം കൗസല്യ | രാഗം | വര്‍ഷം 1976 |
ഗാനം രാവുറങ്ങി താഴെ | ചിത്രം/ആൽബം ലക്ഷ്മി വിജയം | സംഗീതം ശ്യാം | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1976 |
ഗാനം പകലിന്റെ വിരിമാറിൽ | ചിത്രം/ആൽബം ലക്ഷ്മി വിജയം | സംഗീതം ശ്യാം | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1976 |
ഗാനം നായകാ പാലകാ | ചിത്രം/ആൽബം ലക്ഷ്മി വിജയം | സംഗീതം ശ്യാം | ആലാപനം വാണി ജയറാം, കോറസ് | രാഗം | വര്‍ഷം 1976 |
ഗാനം മാനത്തു താരങ്ങൾ | ചിത്രം/ആൽബം ലക്ഷ്മി വിജയം | സംഗീതം ശ്യാം | ആലാപനം കെ പി ബ്രഹ്മാനന്ദൻ, കോറസ് | രാഗം | വര്‍ഷം 1976 |
ഗാനം സുലളിത പദവിന്യാസം | ചിത്രം/ആൽബം ചോര ചുവന്ന ചോര | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് | രാഗം ഹേമവതി | വര്‍ഷം 1980 |
ഗാനം മനസ്സൊരു മാന്ത്രികക്കുതിരയായ് | ചിത്രം/ആൽബം മേള | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം കെ ജെ യേശുദാസ് | രാഗം ദർബാരികാനഡ | വര്‍ഷം 1980 |
ഗാനം നീലക്കുട ചൂടീ മാനം | ചിത്രം/ആൽബം മേള | സംഗീതം എം ബി ശ്രീനിവാസൻ | ആലാപനം സെൽമ ജോർജ് | രാഗം | വര്‍ഷം 1980 |
ഗാനം ദേവാംഗനേ നീയീ | ചിത്രം/ആൽബം സ്വർണ്ണപ്പക്ഷികൾ | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് | രാഗം കല്യാണി | വര്‍ഷം 1981 |
ഗാനം കൊല്ലം കണ്ടാൽ | ചിത്രം/ആൽബം സ്വർണ്ണപ്പക്ഷികൾ | സംഗീതം രവീന്ദ്രൻ | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്‍ഷം 1981 |
ഗാനം സ്മൃതികൾ നിഴലുകൾ | ചിത്രം/ആൽബം സ്വർണ്ണപ്പക്ഷികൾ | സംഗീതം രവീന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് | രാഗം കാനഡ | വര്‍ഷം 1981 |
ഗാനം താമരപ്പൂവിലായാലും | ചിത്രം/ആൽബം സ്വർണ്ണപ്പക്ഷികൾ | സംഗീതം രവീന്ദ്രൻ | ആലാപനം എസ് ജാനകി | രാഗം | വര്‍ഷം 1981 |
ഗാനം അമ്പിളിമാനത്ത് | ചിത്രം/ആൽബം അമൃതഗീതം | സംഗീതം ജി ദേവരാജൻ | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്‍ഷം 1982 |
ഗാനം ആയിരം മുഖമുള്ള സൂര്യൻ | ചിത്രം/ആൽബം അമൃതഗീതം | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല | രാഗം | വര്‍ഷം 1982 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ജലച്ചായം | സംവിധാനം സതീഷ് കളത്തിൽ | വര്‍ഷം 2010 |