നായകാ പാലകാ

 

നായകാ പാലകാ
മനുജസ്നേഹ ഗായകാ (2)

അക്ഷരമാലയിൽ ഉണരുന്നു
വിദ്യാലോക പദൽഭുതമേ
അറിവിന്നായ് നാമണയുന്നു
അറിയുന്നോരുമിതരുളുന്നൂ
പാരായ പാരിൽ സുഗന്ധം വിടർന്ന്
പാരിജാതം നീ
(നായകാ..)

തിരുസന്നിധിയിൽ തവപദമുള്ളിൽ
തെളിയുവാൻ പാടിടാം മനോരഥം (2)
കനിയണേ നീ ചൊരിയണേ നീ
അറിവിൻ പൊരുളേ കൃപാമൃതം (2)
അറിവും നീ പൊരുളും നീ
അലിവും നീയെന്നറിയുന്നു (2)
(നായകാ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Nayaka palaka