രാവുറങ്ങി താഴെ

രാവുറങ്ങി താഴെ ഉഷസ്സുണര്‍ന്നു മേലേ
രാഗമുണര്‍ന്നു
നീലവാനം  നീൾമിഴികള്‍ തുറന്നു
പ്രാവുകള്‍ പറപറന്നു
പ്രാതലിനു വഴിതെളിഞ്ഞൂ
(രാവുറങ്ങി താഴെ..)

ഒഴുകുന്ന പുഴയൊടുവില്‍ കടലില്‍ ചെല്ലും
തിരമാലകള്‍ കൈനീട്ടി സ്വീകരിക്കും (2)
ഓളങ്ങള്‍ ഓമനകള്‍
ഓളങ്ങള്‍ ഓമനകള്‍ തീരത്തിന്‍ കാമിനികള്‍
ഉരിയാട്ടമില്ലാതെ ഉമ്മ കൊടുക്കും (2)
കാറ്റോ പ്രേമഗാനം
കാറ്റോ പ്രേമഗാനം പാടി കൊടുക്കും
മധുരം മദകരം സുഖദം  സുഖകരം (2)
(രാവുറങ്ങി താഴെ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Raavurangee Thaazhe

Additional Info

അനുബന്ധവർത്തമാനം