പകലിന്റെ വിരിമാറിൽ

 

പകലിന്റെ വിരിമാറിൽ  നിഴലു നീ
പാതിരാവിൽ ഇരുളു നീ
പാരിൽ പിറക്കാത്ത സ്വപ്നങ്ങൾ തേടി
പദയാത്ര തുടരുന്നു
നിന്നെ ഞാൻ ജീവിതമെന്നു വിളിച്ചോട്ടേ

മരണത്തിൻ നിറുകയിൽ നൃത്തം ചവിട്ടുന്ന
മാദകരൂപിണി നീ
കണ്ണീർ പുഴയോരത്തും പുഞ്ചിരി വിരിയിക്കും
മന്ത്രവാദിനി നീ
നിന്നെ ഞാൻ ജീവിതമെന്നു വിളിച്ചോട്ടേ
(പകലിന്റെ....)

മൃത്യുലോകത്തിന്റെ നിഴലോ നീ
സത്യത്തിന്നഴകുത്തോടൊരുവോ നീ
കാറ്റിന്റെ തോളിൽ കയറിവരുന്നൊരീ
അസ്ഥിപ്പൂഗന്ധമോ നീ
ആർക്കറിയാം ആർക്കറിയാം
ആർക്കറിയാം

മനസ്സെന്നൊരിരുളിന്റെ ഇടനാഴി
അതിൽ മനുഷ്യൻ വെറുമൊരു തടവു പുള്ളി (2)
അറിയാവഴികളിലെ സഞ്ചാരി
ഒടുവിലീ ചുടലയിലെ മൺ തരി
(പകലിന്റെ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalinte Virimaaril

Additional Info

അനുബന്ധവർത്തമാനം