മാനത്തു താരങ്ങൾ
മാനത്തു താരങ്ങൾ പുഞ്ചിരിച്ചു
താഴത്ത് താഴ്വര പൂത്തു നിന്നു
പ്രാണനിൽ ഗാനം തുളുമ്പി വന്നു
പൗർണ്ണമി രാവതു കണ്ടു നിന്നൂ
(മാനത്ത് താരങ്ങൾ ...)
ഉടയുന്നൂ സങ്കല്പം പകരുന്നൂ സങ്കേതം
എവിടെപ്പോയ് നിറമുള്ള സ്വപ്നഭൂമി
വാഗ്ദത്ത ഭൂമി...
(മാനത്ത് താരങ്ങൾ ...)
നൊമ്പരങ്ങൾ കോർത്ത് കോർത്ത്
നെഞ്ചുരുക്കി പാട്ടുതിർത്ത്
പമ്പരമായ് പാഴ്വഴിയിൽ കറങ്ങിയെത്തീ
കൂരയില്ല കൂട്ടരില്ല കൂട്ടിവെയ്ക്കാൻ ഒന്നുമില്ല
കൂരിരുട്ടിൽ പാതയിലെ പാട്ടുകാർ ഞങ്ങൾ
(മാനത്ത് താരങ്ങൾ ...)
പരുപരുത്ത മണ്ണു മാത്രം
പരിഭവിച്ചിരിക്കാതെ
ഇരവിൽ ഞങ്ങൾക്കുറങ്ങുവാൻ
ഇടമൊരുക്കീ
ചപ്രമഞ്ചക്കട്ടിൽ വേണ്ട
പട്ടുമെത്ത വിരിക്കേണ്ട
മട്ടുപ്പാവും മേടയുമൊരു വാടകവീട്
(മാനത്ത് താരങ്ങൾ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathu thaarangal