നീലക്കുട ചൂടീ മാനം

 

നീലക്കുട ചൂടീ മാനം  നീളേ പൂ വിരിയും ഭൂമി
വേലിക്കാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ (2)
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ (2)

കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞു
തളിരിട്ടു തങ്കസ്വപ്നം മലരിടുന്നു
മാരൻ വന്നൂ നിന്റെ മാരൻ വന്നൂ
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ ..

അറിയാതെയുള്ളിൽ വന്നോൻ
അകതാരും കൊണ്ടു കടന്നോൻ
മണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേ
മാപ്പേകല്ലേ  പെണ്ണേ മടി കാട്ടല്ലേ
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkuda choodi maanam

Additional Info

അനുബന്ധവർത്തമാനം