അമ്മേ അമ്മേ അമ്മേ

ഓഹോ...ഓഹോ...ഓഹോ
അമ്മേ അമ്മേ അമ്മേ(3)
മക്കള്‍വിളിക്കുന്നമ്മേ അമ്മേ
വെള്ളമുകില്‍പ്പൂ മുടിയില്‍ത്തിരുകി
വെള്ളിപ്പൂഞ്ചോല തന്‍ മാറിലും ചാര്‍ത്തി
ചുറ്റിലും നിന്നുവിളികേള്‍ക്കുമെല്ലാര്‍ക്കും
പോറ്റമ്മയായുള്ളൊരമ്മയാണ്
അമ്മേ അമ്മേ അമ്മേ...

കനവുകിനിയുമ്പോ കണ്ണുള്ളമ്മ
കനിവു ചുരത്തുന്ന കരളുള്ളമ്മ
ചുറ്റിലും നിന്നു വിളി കേള്‍ക്കുമമ്മ
ചമ്മലയാണമ്മ നല്ല ചേലുള്ള പോറ്റമ്മ

അമ്മ കറുത്തിട്ട് മോളു വെളുത്തിട്ട്
മോളോടെ മോളൊരു സുന്ദരിപ്പെണ്ണ്
ഇരുളിന്റെ മറകീറി വെള്ളിവെളിച്ചത്തിന്‍
നടുവിലുദിക്കും ചുവന്ന സൂര്യന്‍
അല്ലല്ല വെള്ളിലയാണല്ലൊ ആയിരം കടമായല്ലോ

വെള്ളിലക്കിണ്ണത്തില്‍ ഞാവല്‍പ്പഴങ്ങള്‍
തുള്ളിക്കളിക്കണതെന്താണ്
എനിക്കറിയില്ലെന്റെ പൊന്നേ..
എനിക്കറിയാം നിന്റെ കണ്ണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme amme amme

Additional Info

അനുബന്ധവർത്തമാനം