ഊരുവിട്ട് പാരുവിട്ട്

ഊരുവിട്ട് പാരുവിട്ട് പറപറന്നവനേ
ഇരുളിലെങ്ങുഴറുകയാണറിയുകയില്ലേ...
അറിയുകയില്ലേ
ഈ മലകള്‍ക്കുയരെയൊരു ദേവലോകത്തില്‍ - നിന്റെ
ജീവനിടം തീര്‍ത്തിടുന്ന ദേവതമാരുണ്ട്
ദേവതമാരുണ്ട്

ഇടതുവലതുമിരുനിരയില്‍ ദേവതമാരുണ്ട് 
ആ...
ഇവിടെയിരുളിലാഴുമെങ്ങുമൂരുകളുമുണ്ട്
ഊരുകളുമുണ്ട്
ഊരുവിട്ട് പാരുവിട്ട് പറപറന്നവനേ
ഇരുളിലെങ്ങുഴറുകയാണറിയുകയില്ലേ...
അറിയുകയില്ലേ

മുലയുലഞ്ഞ് മാറുതച്ച് മുടിയഴിഞ്ഞ് ചോടുവച്ച്
ആ...
മുഖമുയർന്ന് മുകളിലേയ്ക്ക് മിഴി പറന്നു
കാത്ത് കാത്ത്
മറയുമിട്ട് നിന്നിടുന്നു നിന്റെയുറ്റവര്‍ 
നീ ഇവിടെ വിട്ടവര്‍
ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ooruvittu paaruvittu

Additional Info

Year: 
1976

അനുബന്ധവർത്തമാനം