ഏഴുമലകൾക്കുമപ്പുറത്ത്

ഏഴുമലകൾക്കുമപ്പുറത്തു നിന്നു
എഴുന്നള്ളി നിൻ മണിമാരൻ - ഇന്ന്
എഴുന്നള്ളി നിൻ മണിമാരൻ
(ഏഴുമലകൾ...)

മാരനെയേൽക്കും പെരുമ്പറ കൊട്ടണ
കരളുമായ്‌ കാത്തു നിന്നു - പെണ്ണ്‌
കരളുമായ്‌ കാത്തുനിന്നു

കരളറയിലവനെ കുടിയിരുത്താനിമ-
കതവ് തുറന്നീടുന്നു - കണ്ണ്
കതവ് തുറന്നീടുന്നു
(കരളറയിൽ...)

കരിവണ്ടിനു കവരുവാൻ കരുതിയ തേനുമായ്‌
വിരിയുന്ന പൂവു പോലെ - ചുണ്ട് വിരിയുന്ന പൂവുപോലെ

മാരനുറങ്ങാനൊരുക്കിയ മെത്തയിൽ
താമരമൊട്ടുണ്ട്‌ - രണ്ട് 
താമരമൊട്ടുണ്ട്‌
(മാരന്...)

വെട്ടും കിളയും ചെല്ലാത്ത പുതുമണ്ണ്‌
പൊട്ടിത്തരിക്കിണല്ലോ - മേട് പൊട്ടിത്തരിക്കിണല്ലോ
(വെട്ടും കിളയും...)

പുതുമണിമാരാ നീ പണിതു വിളയിക്ക്
വിളവൊരു നൂറുമേനി - മാരാ 
വിളവൊരു നൂറുമേനി
(പുതുമണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhumalakalkkumappurathu

Additional Info

Year: 
1976

അനുബന്ധവർത്തമാനം