കഥ തുടരുന്നു
അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ സ്വന്തം വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട വിദ്യാലക്ഷ്മിക്ക് ഭർത്താവിന്റെ മരണത്തോടു കൂടി ശിഷ്ട ജീവിതം ഒരു ചോദ്യ ചിഹ്നമാകുന്നു. തന്റെ മകളെയും ചേർത്തു പിടിച്ച് അവൾ റെയിൽവേ സ്റ്റേഷനിൽ അഭയം തേടുന്നു.
Actors & Characters
Actors | Character |
---|---|
പ്രേമൻ | |
വിദ്യാലക്ഷ്മി | |
സംഗീതമാഷ് | |
അയ്യപ്പഭക്തർ | |
ജഡ്ജ് |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഇന്നസെന്റ് | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച സ്വഭാവനടൻ | 2 010 |
കഥ സംഗ്രഹം
അന്യമതത്തിൽപ്പെട്ടയാളെ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ വിദ്യാലക്ഷ്മിയും ഷാനവാസും ഇരുകുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ടുവെങ്കിലും അവർ സന്തോഷത്തോടെ അവരുടെ മാത്രം ജീവിതം കെട്ടിപ്പടുത്തു. എന്നാൽ അധികകാലം ആ സന്തോഷം നീണ്ടു നിന്നില്ല. ഒരു ഗുണ്ടാസംഘം ആളു മാറി ഷാനവാസിനെ കൊലപ്പെടുത്തുന്നതോടെ വിദ്യയ്ക്കും അവളുടെ കുഞ്ഞു മകൾക്കും അഭയമില്ലാതാകുന്നു. ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വന്ന ഘട്ടമെത്തിയപ്പോഴാണ് അവരുടെ ജീവിതത്തിൽ പ്രേമൻ എന്ന ഓട്ടോക്കാരൻ വഴിതിരിവുണ്ടാക്കുന്നത്. വിദ്യയുടെ കഥകളറിഞ്ഞ അയാൾ അയാളുടെ കോളനിയിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോകുന്നു. കോളനി നിവാസികൾ അവരെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. വിവാഹത്തോടെ മുടങ്ങിയ അവളുടെ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാൻ അവളെ എല്ലാവരും ചേർന്ന് സഹായിക്കുന്നു.
അങ്ങനെയിരിക്കെ വിദ്യയുടെ മകളെ കാണാനിടയായ ഷാനവാസിന്റെ അമ്മ ആ കുഞ്ഞിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ ഫലമായി ഷാനവാസിന്റെ കുടുംബവും മത മേലധികാരികളും കുഞ്ഞിനെ വിട്ടു കിട്ടുന്നതിന് വേണ്ടി വിദ്യയെ ഭീഷണിപ്പെടുത്തുന്നു. കോളനി നിവാസികൾ അവളുടെ രക്ഷയ്ക്കെത്തുന്നുണ്ടെങ്കിലും നാട്ടിൽ നിൽക്കുന്നത് സുരക്ഷിതമല്ലെന്ന സുഹൃത്ത് ദീപയുടെ വാക്കുകൾ വിദ്യ ഗൗരവത്തോടെ കാണുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആരോ പാടുന്നു ദൂരെ |
വയലാർ ശരത്ചന്ദ്രവർമ്മ | ഇളയരാജ | ഹരിഹരൻ, കെ എസ് ചിത്ര |
2 |
മഴമേഘച്ചേലിൽ പൂരം |
വയലാർ ശരത്ചന്ദ്രവർമ്മ | ഇളയരാജ | വിജയ് യേശുദാസ്, ശ്വേത മോഹൻ |
3 |
കിഴക്കുമല കമ്മലിട്ട |
വയലാർ ശരത്ചന്ദ്രവർമ്മ | ഇളയരാജ | കാർത്തിക് |