വെട്ടുകിളി പ്രകാശ്

Vettukili Prakash

 മലയാള ചലച്ചിത്ര നടൻ. പ്രകാശ് തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിൽ ജനിച്ചു. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് അഭിനയം പഠിച്ചിരുന്ന സമയത്ത് പ്രകാശ് അടക്കമുള്ള വിദ്യാർത്ഥികൾ 1984-ൽ കാലിക്കറ്റ് സർവ്വകലാശാല വൈക്കം മുഹമ്മദ് ബഷീറിന് ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ അവിടെ ഒരു തിയ്യേറ്റർ ഫെസ്റ്റ് നടത്തി അതിൽ മൂന്നു നാല് നാടകങ്ങളിൽ പ്രധാന വേഷം ചെയ്തത് പ്രകാശ് ആയിരുന്നു. പ്രകാശിന്റെ ഫോട്ടോയും വാർത്തയും ചില മാസികകളിൽ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതു കണ്ടിട്ടാണ് സംവിധായകൻ മോഹൻ  1987- ൽ തന്റെ തീർത്ഥം എന്ന ചിത്രത്തിലേയ്ക്ക് വിളിയ്ക്കുന്നത്.

  തീർത്ഥത്തിൽ അഭിനയിച്ചു കൊണ്ട് പ്രകാശ് സിനിമാലോകത്തേക്ക് കടന്നു വന്നു. തുടർന്ന് പിറവി, അപരാഹ്നം, ഇസബെല്ല, ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ "വെട്ടുകിളി" എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ അത് പേരിനൊപ്പം ചേർക്കപ്പെട്ടു. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നപ്പോൾ ഓട്ടോ ഡ്രൈവറായും എൽ ഐ സി ഏജന്റായും ജോലി നോക്കി. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് പ്രകാശ്. കൊച്ചു  കൊച്ചു സന്തോഷങ്ങൾ, ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി. തൊണ്ടി മുതലും ദൃക്സാക്ഷിയുംവൈറസ് എന്നീ സിനിമകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു. നിരവധി നാടകങ്ങളിലും വെട്ടുകിളി പ്രകാശ് അഭിനയിച്ചിട്ടുണ്ട്. പ്രകാശ് അവിവാഹിതനാണ്.