കെ എസ് ഗോപാലകൃഷ്ണൻ

K S Gopalakrishnan
കെ എസ് ഗോപാലകൃഷ്ണൻ-സംവിധായകൻ-ചിത്രം
ഗൗതമൻ
സംവിധാനം: 38
കഥ: 16
സംഭാഷണം: 7
തിരക്കഥ: 13

 മലയാളചലച്ചിത്ര സംവിധായകൻ. 1970 ൽ രാമുകാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു കെ എസ് ഗോപാലകൃഷ്ണൻ സിനിമയിൽ എത്തുന്നത്. "പ്രിയേ നിനക്കുവേണ്ടി, നാലുമണിപ്പൂക്കൾ, കായലും കയറും... തുടങ്ങി പതിനാറുചിത്രങ്ങൾക്ക് അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്.

പന്ത്രണ്ടോളം സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുള്ള ഗോപാലകൃഷ്ണൻ നാലു സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. 1975 ൽ റിലീസ് ചെയ്ത "ഞാൻ നിന്നെ പ്രേമിയ്ക്കുന്നു" ആണ് കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടർന്ന് 2001 വരെയുള്ള കാലത്തിനുള്ളിൽ ഏകദേശം 44 ചിത്രങ്ങൾ അദ്ദേഹം സംവിധാനംചെയ്തു. കെ എസ് ഗോപാലകൃഷ്ണൻ സിനിമകൾ ഭൂരിഭാഗവും പ്രദർശന വിജയംനേടിയ ആക്ഷൻ മസാല ചിത്രങ്ങളായിരുന്നു.  ഗൗതമൻ എന്ന പേരിലും അദ്ദേഹം രണ്ട്ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്.