അലി അക്ബർ

Ali Akbar
Date of Birth: 
Wednesday, 20 February, 1963
രാമസിംഹന്‍
Ramasimhan
എഴുതിയ ഗാനങ്ങൾ: 10
സംവിധാനം: 13
കഥ: 4
സംഭാഷണം: 4
തിരക്കഥ: 3

അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകനായി വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനിച്ചു. ജി എച്ച് എസ് മീനങ്ങാടിയിലായിരുന്നു അലി അക്ബറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരം സൗത്തേൺ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്നും സിനിമാസംവിധാനത്തിൽ ഡിപ്ലോമ നേടി.

1988 -ൽ മാമലകൾക്കപ്പുറത്ത് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അലി അക്ബർ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. ഈ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. തുടർന്ന് മുഖമുദ്ര, പൊന്നുച്ചാമിജൂനിയർ മാൻഡ്രേക്ക്അച്ഛൻ1921 പുഴ മുതൽ പുഴ വരെ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തു. അലി അക്ബർ സംവിധാനം ചെയ്ത കെ വി റാബിയയെക്കുറിച്ചുള്ള ഡോക്യുമെന്റ്രി "റാബിയ ചലിയ്ക്കുന്നു" 1996 -ൽ മികച്ച എജുക്കേഷണൽ, മോട്ടിവേഷണൽ ഫിലിമിനുള്ള നാഷണൽ അവാർഡ് കരസ്തമാക്കി.

2022 -ൽ ഹിന്ദു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത അലി അക്ബർ, രാമ സിംഹൻ എന്ന പേര് സ്വീകരിച്ചു. ബിജെപി അനുഭാവിയായ അദ്ദേഹം 2016 -ൽ കൊടുവള്ളി നിയമസഭ മണ്ടലത്തിൽ നിന്നും കേരള നിയമസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്.

രാമസിംഹൻ അലി അക്ബറുടെ ഭാര്യ ലൂസിയാമ്മ. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.

രാമസിംഹൻ - Facebook , Instagram