ആലോലം താലോലം മൂളല്ലേ (f)

ആലോലം താലോലം മൂളല്ലേ
കാതോരം ശ്രുതിയൊന്നും മീട്ടല്ലേ..
താളം തേടും.. സ്നേഹകാവ്യം പോലെ
നേർത്ത തേങ്ങൽ പോലെ
നോവിനലകൾ പോലെ..
ആലോലം താലോലം മൂളല്ലേ..

മൗനം വിങ്ങും സ്നേഹചിത്രക്കൂട്ടിൽ..
കളിചിരി ചൊരിയും കിളികൾ.. ദൂരെ മായുന്നല്ലോ
ദൂരത്തേതോ.. വേഗയന്ത്രത്തേരിൽ
കലപിലകൂട്ടും കിളിതൻ തൂവൽ കൊഴിയില്ലെന്നോ..
ദേശം മാറും ....കാറ്റിന്റെ ഭാവം പോൽ
ചാരം മൂടും..... കാലത്തിൻ കോലങ്ങൾ
ആലോലം താലോലം മൂളല്ലേ..
കാതോരം ശ്രുതിയൊന്നും മീട്ടല്ലേ..

വിണ്ണിൻ മാറിൽ.. മേഘചിത്രത്തേരിൻ
നനുനനെ പെയ്യും മഴയായ്.. മോഹമെത്തും നേരം
നനവിൽ കുതിരും മോഹവർണ്ണപ്പട്ടം..
വെറുമൊരു കനവായ് മെല്ലെ ദൂരെ മാറിപ്പോയോ
തീരം തേടും... യാനത്തിൻ.. ദാഹം പോൽ..
ദാനം തേടും.... പ്രാണന്റെ..വേദനയോ

ആലോലം താലോലം മൂളല്ലേ..
കാതോരം ശ്രുതിയൊന്നും മീട്ടല്ലേ..
താളം തേടും.. സ്നേഹകാവ്യം പോലെ
നേർത്ത തേങ്ങൽ പോലെ
നോവിനലകൾ പോലെ..
ആലോലം താലോലം മൂളല്ലേ..
കാതോരം ശ്രുതിയൊന്നും മീട്ടല്ലേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alolam thalolam moolalle

Additional Info

Year: 
2001