നിദ്ര വീണുടയും രാവില്‍

നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍ നിശാഗന്ധി പോലെ പാടൂ ഒരു സാന്ത്വനഗീതം മാത്രം നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍ വിടപറയാന്‍ വിതുമ്പും രാവിന്നെനിക്കേകാന്‍ തീര്‍ക്കണമെനിക്കോമലാളേ ഒരു ചരമഗീതം മാത്രം നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍ തളിര്‍ക്കാത്ത ചില്ലകളില്‍ ചെറുമൊട്ടുകള്‍ വിരിയാന്‍ കുളിരാര്‍ന്ന ചെറുകാറ്റേ നീ തരുമോ തുടം തെളിനീര്‍ നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍ നിണമാര്‍ന്ന ചിറകുമായി പകലോന്‍ പിറക്കുമ്പോള്‍ തീര്‍ത്തിരിക്കും ഓമലാളേ ഒരു ചിതയെനിക്കായ് മാത്രം നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍ നിശാഗന്ധി പോലെ പാടൂ ഒരു സാന്ത്വനഗീതം മാത്രം ഒരു സാന്ത്വനഗീതം മാത്രം നിദ്ര വീണുടയും രാവില്‍ എന്‍ മിഴികള്‍ നിറയും രാവില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nidra veenudayum raavil