എ ആർ മുകേഷ്

A R Mukesh
A R Mukesh
Date of Death: 
Saturday, 22 October, 2016
കഥ: 17
സംഭാഷണം: 13
തിരക്കഥ: 12

തിരക്കഥാകൃത്ത്. 1978-ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത സീമന്തിനി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് മുകേഷ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ടാറ്റാ ഓയിൽ മിൽസിലെ ജോലി ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കുള്ള വരവ്. തുടർന്ന് പൊന്നുച്ചാമി, മന്ത്രിക്കൊച്ചമ്മ, ക്ഷമിച്ചു എന്നൊരു വാക്ക്, ചെറിയലോകവും വലിയ മനുഷ്യരും.. തുടങ്ങി മുപ്പതോളം സിനിമകൾക്കായി കഥയും തിരക്കഥയും രചിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനൊപ്പം നിരവധി സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആശ, മക്കള്‍: ശ്രീലക്ഷ്മി, ശ്രീപ്രഭ.

എ ആർ മുകേഷ് 2016 ഒക്ടോബറിൽ തന്റെ 64-മത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം മരിച്ചു.