ബേപ്പൂർ മണി
Bepoor Mani
കരിപുരണ്ട ജീവിതം എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി ചലച്ചിത്രജീവിതം ആരംഭിച്ച ബേപ്പൂര്‍ മണി മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ചു. ഇളനീര്, പഠിപ്പുര, സ്വര്‍ണവിഗ്രഹം, കുരുതിക്കളം, ഡാലിയാ പൂക്കള്‍, ശാരദാലയം, അഷ്ടലക്ഷ്മി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും മണിയായിരുന്നു.1997-ല്‍ അദ്ദേഹം ക്യാമറ ചെയ്ത മോക്ഷം എന്ന കുട്ടികളുടെ ചിത്രത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ജനങ്ങളുടെ ശ്രദ്ധയ്ക്ക്, അന്ന് ഗുഡ് ഫ്രൈഡേ, മോക്ഷം എന്നീ ചിത്രങ്ങളുടെ സംവിധാനവും നിര്‍മാണവും മണിയായിരുന്നു.
സിനിമാ ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ബേപ്പൂര്‍ മണി (63) 2014-ൽ അന്തരിച്ചു.
അവലംബം : സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ്, മംഗളം