ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ

ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ
പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ (2)
ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച പോക്കാച്ചി തവളേം
പിന്നോരാനയേം തിന്നേ (൨) (ഏനിന്നലെ)

 

അന്തിക്കൊരു പാട്ടുംപാടി പോകുന്നതാരാ
സൂരിയന്റെ വാലേതൂങ്ങിയ ചന്തിരനാണേ (2)
ചന്തിരാ വിട് വിട് വാലീന്ന് വിട് വിട് (2)
സുരിയന്‍ താഴേ വീണാല്‍ കാക്കച്ചി കൊത്തും(2) (ഏനിന്നലെ)

 

കൊമ്പനാന മൊട്ടയിട്ടിട്ട് അടയിരുന്നേ
മുട്ടവിരിഞ്ഞ് എട്ടെട്ടുപത്ത് തത്ത പറന്നേ (2)
അയിനിക്കൊരു താറാ താറാ
തത്തമ്മേ പെറ് പെറ് (2)
തത്തപ്പക്കി നോറ്റു പെറ്റതൊരമ്പഴക്കായാ(2) (ഏനിന്നലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eninnale Choppanam Kandappo Choppanam Kande

Additional Info

Year: 
2002

അനുബന്ധവർത്തമാനം