കറുത്തമുത്തേ...(D)
കറുത്തമുത്തേ.... കറുത്തമുത്തേ...
കുരുന്നുപൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ (2)
കുടിലൊന്നു വയ്ക്കാം ഞാനാ പൂമരകൊമ്പിന്മേലെ
കൂട്ടിന്നു നീയും വേണം പാട്ടിന്നു താളം പോലെ
എൻ പ്രിയാ നീയെന്നുള്ളിൽ കണിക്കൊന്ന പോലെ
കണിക്കൊന്ന പോലെ....
കറുത്തമുത്തേ... കുരുന്നുപൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
കുരുന്നുപൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ...
കാണാത്ത കാറ്റിൻ കാതിൽ കഥയൊന്നു ചൊല്ലാം
പൂഞ്ചോല കൊഞ്ചും ചിരിയിൽ കളിവാക്കു പറയാം
നിനക്കായ് മോഹം തളിർക്കുന്നിതാ
കുളിർക്കാറ്റു പോലെ ചാരത്ത് വാ
പിണക്കമെന്തേ നാം കൊതിച്ചതല്ലേ
ഇണങ്ങി നിന്നാൽ കുതിക്കാം ചിറകിൽ
കറുത്തമുത്തേ... കുരുന്നുപൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
കുരുന്നുപൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
വാർതിങ്കളോടും വാനിൽ മേഘമായ് മാറാം
വിടരുന്ന പൂവിൻ നെഞ്ചിൽ മഴത്തുള്ളിയാവാം
ഒഴുകുന്നു നമ്മൾ ഒന്നായിതാ
ഒരു രാഗമായ് ലയിക്കുന്നിതാ
അകന്നു നിന്നാൽ ഞാൻ അടുക്കലെത്തും
അടുത്തു വന്നാൽ പറക്കാം ചിറകിൽ
കറുത്തമുത്തേ..........