കലാഭവൻ മണി
അഭിനേതാവ്, ഗായകൻ
തൃശ്ശൂർ ചാലക്കുടി സ്വദേശി. മിമിക്രിയിലൂടെയും നാടൻപാട്ടിലൂടെയും കലാരംഗത്തു തുടക്കം കുറിച്ചു. മലയാളസിനിമയിൽ തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീടു വില്ലനായും നായകനായും അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലും തൻെറ സാന്നിദ്ധ്യം അറിയിച്ചു. നാടൻപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ മണി തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്.
ദാരിദ്ര്യപൂർണ്ണമായ ചെറുപ്പകാലത്തെ മണി പലവേദികളിലും അനുസ്മരിച്ചിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും മാറ്റുരച്ചു. മോണോആക്ടിലും മിമിക്രിയിലും സ്കൂൾ യുവജനോത്സവങ്ങളിൽ മത്സരിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി.
പഠനത്തിനുശേഷം ഓട്ടോറിക്ഷ ഓടിച്ചും മിമിക്രി അവതരിപ്പിച്ചും അദ്ദേഹം വരുമാനം കണ്ടെത്തി. കൊച്ചിൻ കലാഭവനുമായി സഹഹരിക്കുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻെറ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളും അദ്ദേഹം അവിസ്മരണീയമാക്കി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമായിരുന്നു അഭിനേതാവ്. മറുമലർച്ചി, വാഞ്ചിനാഥൻ, ബന്താ പരമശിവം, ജെമിനി തുടങ്ങിയ തമിഴ്ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെയും സംസ്ഥാന തലത്തിലും (1999) പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ലെ ഫിലിം ഫെയറിൻെറ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരം ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു.
നിരവധി നാടൻപാട്ടുകളുടേയും ഭക്തിഗാനങ്ങളുടേയും ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളും പാടിയിട്ടുണ്ട്.
കരൾ രോഗത്തെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ 2016 മാർച്ച് 6 ന്. അന്തരിച്ചു.
അച്ഛൻ:കുന്നശ്ശേരി രാമൻ
അമ്മ: അമ്മിണി
ഭാര്യ: നിമ്മി
മകൾ: ശ്രീലക്ഷ്മി
Image / Illustration : NANDAN
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സമുദായം | പരീത് | അമ്പിളി | 1995 |
ദി പോർട്ടർ | പത്മകുമാർ വൈക്കം | 1995 | |
അക്ഷരം | സിബി മലയിൽ | 1995 | |
ഉദ്യാനപാലകൻ | ജോസ് കുട്ടി | ഹരികുമാർ | 1996 |
കാതിൽ ഒരു കിന്നാരം | മോഹൻ കുപ്ലേരി | 1996 | |
നാലാം കെട്ടിലെ നല്ല തമ്പിമാർ | ദേവസ്വം ബോർഡ് തോമ | ശ്രീപ്രകാശ് | 1996 |
മാന്ത്രികക്കുതിര | സണ്ണിയുടെ അസിസ്റ്റന്റ് | വിജി തമ്പി | 1996 |
ഇഷ്ടമാണ് നൂറുവട്ടം | സിദ്ദിഖ് ഷമീർ | 1996 | |
പടനായകൻ | കോമളൻ | നിസ്സാർ | 1996 |
ദില്ലിവാലാ രാജകുമാരൻ | മണി | രാജസേനൻ | 1996 |
സല്ലാപം | സുന്ദർദാസ് | 1996 | |
ബ്രിട്ടീഷ് മാർക്കറ്റ് | എസ് ഐ കണ്ടാലടി ഹമീദ് | നിസ്സാർ | 1996 |
എക്സ്ക്യൂസ് മീ ഏതു കോളേജിലാ | അപ്പു | മോഹൻ രൂപ് | 1996 |
സാമൂഹ്യപാഠം | കരീം | 1996 | |
സ്വർണ്ണകിരീടം | മണിയൻ | വി എം വിനു | 1996 |
കിരീടമില്ലാത്ത രാജാക്കന്മാർ | അൻസാർ കലാഭവൻ | 1996 | |
കല്യാണസൗഗന്ധികം | ബാലഗോപാലൻ | വിനയൻ | 1996 |
മന്ത്രമോതിരം | പാപ്പി / പാപ്പച്ചൻ | ശശി ശങ്കർ | 1997 |
മായപ്പൊന്മാൻ | ഫ്രെഡി | തുളസീദാസ് | 1997 |
ഭൂതക്കണ്ണാടി | അയ്യപ്പൻ | എ കെ ലോഹിതദാസ് | 1997 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അണ്ണാറക്കണ്ണനും തന്നാലായത് | പ്രകാശ് | 2010 |
ആലപിച്ച ഗാനങ്ങൾ
ഗാനരചന
കലാഭവൻ മണി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ട്രിബ്യൂട്ട് ടു മണിച്ചേട്ടൻ | ഒരു അഡാർ ലവ് | ഷാൻ റഹ്മാൻ, അറുമുഖൻ വെങ്കിടങ്ങ് | സച്ചിൻ രാജ് | 2019 |