ഞാലിപുരയ്ക്കലെ

ചുബച്ചക്ക ചുബച്ചക്ക ച്ചുംബച്ചക്ക
ചുബച്ചക്ക ചുബച്ചക്ക ച്ചുംബച്ചക്ക

ഞാലിപുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ
വെളുവെളെ വെളുത്തൊരു വല്ല്യപ്പാപ്പ (2)
കടല് കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം പോരുന്നോരീന്തക്കാട്
ഞാലിപുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ
വെളുവെളെ വെളുത്തൊരു വല്ല്യപ്പാപ്പ
കടല് കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം പോരുന്നോരീന്തക്കാട്

ഈന്തക്കുരു കൊണ്ടോന്ന് കൊയിലാണ്ടിൽ കുഴിച്ചിട്ട്
മുക്കത്ത് മുളയിട്ടു കൊത്തച്ചക്ക (2)
കുനുകുനെയരിഞ്ഞിട്ട് മുളകിട്ട് മൊരിച്ചപ്പം
മുറുമുറെ മൂത്തൊരു പാവയ്ക്ക
അതുകണ്ടെന്റള്ളോന്ന് വിളിച്ചു പാപ്പ
അതുകേട്ട പാവയ്ക്ക പറന്നുംപോയി

ഞാലിപുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ
വെളുവെളെ വെളുത്തൊരു വല്ല്യപ്പാപ്പ ..അയ്യോ
കടല് കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം പോരുന്നോരീന്തക്കാട്

കൂവിത്തെളിഞ്ഞൊരു  പൂവനെ കൊന്നിട്ട്
ഉപ്പാപ്പ നോക്കുമ്പം മാടത്തത്ത (2)
മാടത്ത വളന്നപ്പം ..ഹാ..ഹാ..ഹാ കൂടൊന്നു തുറന്നപ്പം
ഹേയ് ഹേയ് ഹേയ് ..
ചൊക ചൊക ചൊകന്നൊരു ചെമ്പോത്ത്
ചൊക ചൊക ചൊകന്നൊരു ചെമ്പോത്ത്
അത് കണ്ടു ബാപ്പാക്ക് മുഴുപ്പിരാന്ത്
അത് കെട്ടെന്റുമ്മായ്ക്ക് തലപെരുപ്പ്
അത് കണ്ടു ബാപ്പാക്ക് മുഴുപ്പിരാന്ത്
അത് കെട്ടെന്റുമ്മായ്ക്ക് തലപെരുപ്പ്
അയ്യോ  ആ തലപെരുപ്പ്  തലപെരുപ്പ്
തലപെരുപ്പ്

ഞാലിപുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ
വെളുവെളെ വെളുത്തൊരു വല്ല്യപ്പാപ്പ ..അയ്യോ
കടല് കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം പോരുന്നോരീന്തക്കാട് (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
njaalippuraykkale