മാമ്പുളളി മറുകുള്ള
മാമ്പുളളി മറുകുള്ള മിടുക്കി പെണ്ണ്
മയിൽപീലി കണ്ണുള്ള മൊഞ്ചത്തി പെണ്ണ്
മുത്തൊളി ചിതറണ പുന്നാരം
കാട്ടുളിവീശണ തിരനോട്ടം
അക്കരെ നിന്നു വരുന്നൊരു മാരന്
പെണ്ണൊരു കന്നി വിരുന്നാണ്
കാണാൻ ഇവളെന്നും
പതിനാലാം രാവാണ്
[ മാമ്പുള്ളി.....
മുഹബത്തിൻ കിളിവാതിൽ തുറന്ന നേരം
മണവാട്ടി പെണ്ണിനെന്തേ നാണം
മുഹബത്തിൻ കിളിവാതിൽ തുറന്ന നേരം
മണവാട്ടി പെണ്ണിനെന്തേ നാണം
ആയിരം മിസ്ഹാല് മെഹറായി കണ്ടല്ലോ
മണിയറയൊരുങ്ങിയല്ലോ
കന്നി പെണ്ണേ അമ്പിളി മുത്തേ
പച്ചപനങ്കിളി ചേലുള്ള പെണ്ണേ
കന്നി പെണ്ണേ അമ്പിളി മുത്തേ
പച്ചപനങ്കിളി ചേലുള്ള പെണ്ണേ
ചൊല്ലെടി നിന്റെ ഖൽബില് നല്ല
മാപ്പിള പാട്ടാണോ
മോഹ കുരുന്നാണോ
മോഹ കുരുന്നാണോ
കൈകൊട്ടി ചിരിയുടെ തകൃതികൾ കേട്ട്
പുതുമണവാളനൊരുങ്ങണ രാവിൽ
കൈകൊട്ടി ചിരിയുടെ തകൃതികൾ കേട്ട്
പുതുമണവാളനൊരുങ്ങണ രാവിൽ
കണ്ണുംകണ്ണും കടുകുവറക്കണ നേരംവരുമല്ലോ
കരിവളപോലും കൊഞ്ചി മയങ്ങണ
മധുവിധു വരുമല്ലോ
അവനൊരു മധുരം തരുമല്ലോ
അവനൊരു മധുരം തരുമല്ലോ
സുബർക്കത്തിന്നിറങ്ങും നിൻ മണിചെറുക്കൻ
കടലേഴും കടന്നെത്തും മാരൻ
സുബർക്കത്തിന്നിറങ്ങും നിൻ മണിചെറുക്കൻ
കടലേഴും കടന്നെത്തും മാരൻ
പതിനേഴാം ബഹറിന്റെ
പടിപ്പുര മുറ്റത്ത്
പിറകണ്ട് നിന്നവളെ
നിക്കാഹല്ലേ ബേജാറെന്തേ
കാനോത്തൊന്നു കഴിഞ്ഞോട്ടെ കണ്ണേ
നിക്കാഹല്ലേ ബേജാറെന്തേ
കാനോത്തൊന്നു കഴിഞ്ഞോട്ടെ കണ്ണേ
പുഞ്ചിരി തഞ്ചണൊരോമന ചുണ്ടിൽ
മൈലാഞ്ചി പാട്ടാണോ
മൂവന്തി ചോപ്പാണോ
മൂവന്തി ചോപ്പാണോ
മുത്തുവിളക്ക് കെടുത്തണ രാവിൽ
അത്തർ മണക്കണ മെത്തവിരിപ്പിൽ
മുത്തുവിളക്ക് കെടുത്തണ രാവിൽ
അത്തർ മണക്കണ മെത്തവിരിപ്പിൽ
മുത്തേഎന്ന് വിളിച്ചെതിരേൽക്കാൻ മകരൻവരുമല്ലോ
കവിളിൽ വിടരണ കള്ളനാണമിതെങ്ങനൊളിക്കും നീ
കരളേ എങ്ങനൊളിക്കും നീ
കരളേ എങ്ങനൊളിക്കും നീ
[ മാമ്പുളളി .....