തിന്തകത്താരോം

അണ്ണാറക്കണ്ണാ മണ്ണാപ്പം തിന്നാം 
കണ്ണാരം പൊത്തി കാ‍ന്താരി നുള്ളാം 
കണ്ണാന്തുമ്പീ നിന്റെയാരാണ്...
തിന്തകത്താരോം തിന്തകത്താരോം
തിന്തകത്താരോം തിന്തകത്താരോം

മുല്ലമൊട്ട് കുറുമ്പീ മുത്തുമണി കറുമ്പീ
ഇല്ലം നിറ വല്ലം നിറ പൊന്നും വെളമ്പീ...
ഓട്ടുവള ചെലമ്പീ ഒരഴക് തുളുമ്പീ 
ഒന്നാം പെണ്ണ് വെയിൽ പെണ്ണ് മിഴിയിറുമ്പീ...
കിളി കിക്കിളിയിട്ടത് കാറ്റോ 
വിളി തൊട്ടു വിളിച്ചത് പാട്ടോ 
ഇനിയാളും പേരും കൂടും മുമ്പേ 
ആളെ കണ്ടോട്ടേ...
ഓ... മുല്ലമൊട്ട് കുറുമ്പീ മുത്തുമണി കറുമ്പീ
ഇല്ലം നിറ വല്ലം നിറ പൊന്നും വെളമ്പീ...

തിന്തകത്താരോം തിന്തകത്താരോം
തിന്തകത്താരോം തിന്തകത്താരോം
മാനം തെളിയണ നാളും നോക്കി മാവിന് വേരിട്ട് 
അത് ചക്കരയാണോ കിളിച്ചുണ്ടനാണോ മാരൻ ചൊല്ലട്ട് 
അയലേം കൊഴുവേം കൊഞ്ചും തിരുതേം മാടി മറിഞ്ഞിട്ട് 
ഒരു പോക്കിന് പോയേ നോക്കിനു നോക്കായ് അവളൊരു കണ്ണിട്ട് 
ചെറു തോണി വന്നു കടവത്ത് കാത്ത് മുളം കാലു കടഞ്ഞിട്ട് 
വഴി മാറിയന്നവളു പോയതെന്തു മിഴി വാതിലടച്ചിട്ട് 
അവൾ ഇഷ്ടം കൂടാൻ പോരണതാരോട്... 

ഹോ... മുല്ലമൊട്ട് കുറുമ്പീ മുത്തുമണി കറുമ്പീ
ഇല്ലം നിറ വല്ലം നിറ പൊന്നും വെളമ്പീ...

തിന്തകത്താരോം തിന്തകത്താരോം
തിന്തകത്താരോം തിന്തകത്താരോം
ഒത്തിരിയൊത്തിരി ഓലകൾ കൊണ്ടൊരു കുടിലു മെനഞ്ഞിട്ട് 
അതിലെത്തറ നാൾ തലകുത്തിയിരിക്കണമവനെ കാത്തിട്ട് 
തക തകധിമി മദ്ദള താളം കൊട്ടണ മണിയറ കണ്ടിട്ട് 
അവൾ മുത്തു വിളക്കോ മുന്തിരി നീരോ തെളുതെള തിന്നിട്ട് 
ഒരു കാളവണ്ടി കര താണ്ടി വഴി കണ്ടു കതച്ചിട്ട് 
അതിലാളിറങ്ങി അലയുന്നതെന്ത് ചുടു ചൂടും കൊണ്ടിട്ട് 
അവൾ തണ്ണീർ പാരാൻ പോരണതെന്നാണ്...

മുല്ലമൊട്ട് കുറുമ്പീ മുത്തുമണി കറുമ്പീ
ഇല്ലം നിറ വല്ലം നിറ പൊന്നും വെളമ്പീ...
ഓട്ടുവള ചെലമ്പീ ഒരഴക് തുളുമ്പീ 
ഒന്നാം പെണ്ണ് വെയിൽ പെണ്ണ് മിഴിയിറുമ്പീ...
കിളി കിക്കിളിയിട്ടത് കാറ്റോ 
വിളി തൊട്ടു വിളിച്ചത് പാട്ടോ 
ഇനിയാളും പേരും കൂടും മുമ്പേ 
ആളെ കണ്ടോട്ടേ...
അണ്ണാറക്കണ്ണാ മണ്ണാപ്പം തിന്നാം 
കണ്ണാരം പൊത്തി കാ‍ന്താരി നുള്ളാം 
കട്ടുറുമ്പ് നിന്റെയാരാണ്...
തിന്തകത്താരോം തിന്തകത്താരോം
തിന്തകത്താരോം തിന്തകത്താരോം

Thinthaka thaaro | Val Kannadi