നാരായണീയമാം

ഓം ഗുരുഭ്യോ നമ:
ഹരിശ്രീ ഗണപതയെ നമ:
അവിഘ്നമസ്തു:

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ...
നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ
ആചാര്യോത്തമ നമസ്തേ നമസ്തേ...
നാരായണ നമാവേ....

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ, പണ്ഡിതരത്നമേ.....

കൊടിക്കുന്നിലമ്മതന്‍ അനുഗ്രഹത്തിടമ്പേ...
കൊടുക്കുന്ന ഗുരുവാം അക്ഷരത്തഴമ്പേ...
ഭജിക്കും ഞങ്ങള്‍ തന്‍ ഉള്ളിരുള്‍ നീക്കും
ഗുരുത്വമേറും കെടാവിളക്കേ...

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ, പണ്ഡിതരത്നമേ.....

ആര്‍ഷജ്ഞാനനിധേ കുലപതേ...
ആറും നാലുമിണങ്ങിയ മൂര്‍ത്തേ
കോര്‍ത്തിനു കൂടാത്തവരും സതതം
വാഴ്ത്തും പരമാചാര്യ നമസ്തേ...

ഇതം വിഷ്ണും വിചക്രമേ 
ത്രേതാ ഗീതവേ പദം 
സമൂളു ഹമസ്യ ഭാംസുരേ 
ത്രീണിപദാം വിചക്രമേ 
വിഷ്ണുർ ഗോപാ ആരാധ്യ 
അധോ ധർമ്മാണി നാരയൻ  

ക്ഷേത്രകലയിലും ദേവസഭയിലും
ആത്മരസം പകര്‍ന്ന അക്ഷരതീര്‍ഥമേ...
കൈരളിചൂടിയ തുളസീദളമേ
കൈതൊഴും ഞങ്ങടെ സര്‍വസ്വമേ....

നാരായണീയമാം നിളയിലും മുങ്ങിയ
പേരാര്‍ന്ന ഗുരോ പണ്ഡിതരത്നമേ, പണ്ഡിതരത്നമേ.....

Narayaniyamaam | Val Kannadi