കുക്കു കുക്കു കുറുവാലി

ഓ... മാരിമഴകൾ ചൊരിഞ്ചേ...
മണ്ണിളം പെണ്ണു നനഞ്ചേ....
കണ്ണിലേ മോഹം വിരിഞ്ചേ..
കാറ്റുകള്‍ വന്നു പൊതിഞ്ചേ...

ആഹാഹാഹാ... ഓഹോഹോഹോ...
കുക്കു കുക്കു കുറുവാലി... തത്തോം തിത്തോം തിരുതേയി...
ഒന്നാം കൊമ്പില്‍ പോരാമോ എന്നോടിഷ്ടം കൂടാമോ
കത്തണവെയിലും മുത്തണമഴയും എത്തറ വന്നേ പോയ്... ഹോയ്...
അത്തറ നാണം തത്തമ്മച്ചുണ്ടില്‍ വെറ്റില ചോന്നേ പോയ്....
കാറ്റ് കാറ്റുമഴ പെയ്യ് കണ്ണേ നമ്പിമഴ പെയ്യ് 
കാണാമാന്തളിരും പെയ്യ്  കണ്ടാല്‍ മിണ്ടണത് പൊയ്യ്

കുക്കു കുക്കു കുറുവാലി... തത്തോം തിത്തോം തിരുതേയി...

ആഹാഹാഹാ...
കണ്ണാരച്ചേലുള്ള കസ്തൂരിപ്പെണ്ണേ കൈതോലപ്പായുണ്ടോ
പാലൂറും പുഞ്ചിരി പൂഞ്ചോലപ്പടവില്‍ പാടുന്ന പാട്ടുണ്ടോ
മഴവന്നു വിളിക്കുമ്പോ പോവാത്തതാര് മയിലമ്മക്കളിയാണ്
കുളിരത്തു തണുക്കുമ്പോ കൂവാത്തതാര് മനസൊരു കുയിലാണ്
കുറുവാല്‍ കിളിയേ ചെറുതേന്മൊഴിയേ കുളിരു കോരു നീ...
ഹേയ്... കാറ്റ് കാറ്റുമഴ പെയ്യ് കണ്ണേ നമ്പിമഴ പെയ്യ്.. ഓ...
കാണാമാന്തളിരും പെയ്യ്  കണ്ടാല്‍ മിണ്ടണത് പൊയ്യ്...

കുക്കു കുക്കു കുറുവാലി... തത്തോം തിത്തോം തിരുതേയി...

പാടത്തു മേയണ വെള്ളാരക്കറുമ്പി പഞ്ചാരപ്പാലുണ്ടോ
ഓ... മീനോളം കണ്ണുള്ള മാന്‍പേടക്കുഞ്ഞേ മിണ്ടാത്ത കൂടൊണ്ടോ
അരുവിയിലിറങ്ങുമ്പം മുങ്ങാത്തതാര് ചേലയ്ക്കുമൊരുചേല്
മദം കൊണ്ട് മണക്കുമ്പം നുള്ളാത്തതാര് മാറത്തും മാമ്പൂവ്
പറയാനിനിയും പലതും പൊന്നേ പവിഴമുന്തിരി...
കാറ്റ് കാറ്റുമഴ പെയ്യ് കണ്ണേ നമ്പിമഴ പെയ്യ്.. ഓ...
കാണാമാന്തളിരും പെയ്യ്  കണ്ടാല്‍ മിണ്ടണത് പൊയ്യ്...

കുക്കു കുക്കു കുറുവാലി... തത്തോം തിത്തോം തിരുതേയി...
ഒന്നാം കൊമ്പില്‍ പോരാമോ എന്നോടിഷ്ടം കൂടാമോ
കത്തണവെയിലും മുത്തണമഴയും എത്തറ വന്നേ പോയ്... ഹോയ്...
അത്തറ നാണം തത്തമ്മച്ചുണ്ടില്‍ വെറ്റില ചോന്നേ പോയ്....
ഹേയ്... നാന നാനനന നാനാ നാന നാനനന നാനാ... 
നാന നാനനന നാനാ നാന നാനനന നാനാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kukku kukku

Additional Info

Year: 
2002

അനുബന്ധവർത്തമാനം