മക്കളെ കാത്തുകൊണ്ട്

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ...
ദിക്കെല്ലാം കണ്മുനയാല്‍ നീയുഴിയും നേരമമ്മേ
മുക്കാലം മുമ്പില്‍വന്നു കുമ്പിടുന്നേ തമ്പുരാട്ടീ....

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....

പൊക്കത്തില്‍ കൊടുമുടിയോ തക്കത്തില്‍ ജടമുടിയോ
മുക്കടല്‍ നീ മുഖം നോക്കും വാല്‍ക്കണ്ണാടിയോ...
വെറ്റിവരം തന്നരുളോ വെറ്റിലയും തിന്നരുളോ
ദക്ഷിണയും കൊണ്ടരുളോ എട്ടുദിക്കും നിന്നരുളോ...

മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ...

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
കാലത്തെ സൂരിയനോ അമ്മേ നിന്‍ പൊന്‍‌ തിലകം
താഴത്തെ പാലരുവികള്‍ പാദസരങ്ങള്‍...
പുഞ്ചിരിയാ ചുണ്ടും മേലേ നെഞ്ചലിഞ്ഞു പൂക്കും നേരം
പൊന്‍‌ ചിലമ്പും പള്ളിവാളും തന്നവളല്ലേ...

മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ...

പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
ഊരു ചുറ്റി നാടു ചുറ്റി ഉള്ളവും വെളിച്ചപ്പെട്ട് 
അമ്മത്തിരുവടി നിന്റെ കല്‍പ്പന ചൊല്ലി
അന്തിയോളമലയുമ്പോള്‍ നൊന്തുവോ നിന്‍ പാദമെന്ന്
ചന്ദിരനായ് വന്നുദിക്കും ശങ്കരിയമ്മ...

മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ...
മക്കളെ കാത്തുകൊണ്ട് മേലൂര്‍ക്കുന്നില്‍ വാഴുമമ്മേ
എപ്പോഴും കേളിയാടും കളിയാട്ടക്കാവിലമ്മേ...
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....
പൊലിയല്ല പൊലിയല്ല പൊലിയല്ല പൊലിയേ....

Makkalae | Val Kannadi