കളിവട്ടം കാണാവട്ടം

കളിവട്ടം കാണാവട്ടം
ഇളവെയിലിനു തേരോട്ടം
ഇന്നല്ലോ കൂമൻകാവിൽ താലപ്പൊലി
പുഴമഞ്ഞിൻ കുപ്പായത്തിൽ
ഇടനെഞ്ചിനു തുള്ളാട്ടം
വന്നല്ലോ താരപ്പെണ്ണിൻ ദീപാവലി
പൂട്ടില്ലാ മട്ടുപ്പാവിൽ കുറിവെയ്ക്കാൻ
വായോ നീ
പണ്ടാരക്കിണ്ണം നീട്ടും ഭൂതത്താരേ
പാട്ടില്ലാ വട്ടാരത്തിൽ പണമെണ്ണി
തായോ നീ
പാലപ്പൂ കാതിൽച്ചൂടും ഭൂതത്താരേ
കളിവട്ടം കാണാവട്ടം
ഇളവെയിലിനു തേരോട്ടം
ഇന്നല്ലോ കൂമൻകാവിൽ താലപ്പൊലി

കാറ്റിൽ കുളമ്പടിത്താളം നിറയുകയായ്
കാറ്റേ വരു വരൂ വേഗം കുതിരയുമായ്
ഓരോ നിറനിറം കാണും വഴിയെവിടെ
പേരിൽ സ്വരം സ്വരം ചേർക്കും മൊഴിയെവിടെ
ഒരു വട്ടം കണ്ടാലുണ്ടോ 
കൊതി തീരാൻ പോകുന്നു
പലവട്ടം പാലുംതേനും 
പകലന്തികൾ പകരുന്നു
കളിവട്ടം കാണാവട്ടം
ഇളവെയിലിനു തേരോട്ടം
ഇന്നല്ലോ കൂമൻകാവിൽ താലപ്പൊലി

ഒരു മണിക്കിനാവേ നീ തളിരണിയാൻ
ആരോ വിളിച്ചതല്ലേ നിൻ സുഖമറിയാൻ
നേരം നിനക്കുമേൽ വാഴ്വിൻ ചിറകടികൾ
ദൂരെ വിളക്കു വെയ്ക്കുന്നു പുലരൊളികൾ
ഇനി എന്തേ ഭൂതത്താരേ 
വഴിമാറി പോകൂല്ലേ
ഒറ്റയ്ക്കൊരു മാടം കെട്ടാൻ മനസ്സില്ലെന്നറിയില്ലേ

കളിവട്ടം കാണാവട്ടം
ഇളവെയിലിനു തേരോട്ടം
ഇന്നല്ലോ കൂമൻകാവിൽ താലപ്പൊലി
പുഴമഞ്ഞിൻ കുപ്പായത്തിൽ
ഇടനെഞ്ചിനു തുള്ളാട്ടം
വന്നല്ലോ താരപ്പെണ്ണിൻ ദീപാവലി
പൂട്ടില്ലാ മട്ടുപ്പാവിൽ കുറിവെയ്ക്കാൻ
വായോ നീ
പണ്ടാരക്കിണ്ണം നീട്ടും ഭൂതത്താരേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalivattam kanavattam

Additional Info

Year: 
2001

അനുബന്ധവർത്തമാനം