ശലഭം വഴിമാറുമാ

ശലഭം വഴിമാറുമാ മിഴി രണ്ടിലും 
നിന്‍ സമ്മതം
ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളംപോലും 
മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ 
തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ 
അറിയാന്‍ സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും 
നിന്‍ സമ്മതം
ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
നിന്‍ സമ്മതം

ആ....
പദമലര്‍ വിരിയുമ്പോള്‍ 
സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍ 
സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം 
നീ കൊണ്ടു വച്ചു തരുമോ
ഓരോ പാതിരാവും 
നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍ 
നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും 
നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
ശലഭം വഴിമാറുമാ മിഴി രണ്ടിലും 
നിന്‍ സമ്മതം - സമ്മതം

ആ... 
കവിളിണതഴുകുമ്പോള്‍ 
സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍ 
സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം 
നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം 
ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ 
പാദങ്ങള്‍ പുല്‍കിയോ
മാധവമാസം വന്നു വിളിച്ചാല്‍ 
ആരാമം വൈകുമോ
ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

ശലഭം വഴിമാറുമാ മിഴി രണ്ടിലും 
നിന്‍ സമ്മതം
ഇളനീര്‍ പകരംതരും ചൊടി രണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളംപോലും 
മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍ 
തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ 
അറിയാന്‍ സമ്മതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Salabham vazhi

Additional Info

Year: 
2001

അനുബന്ധവർത്തമാനം